ഞാൻ വെറുക്കുന്ന ഒരു പഴഞ്ചൻ താരമാണ് നീ: വെറാറ്റിയോട് എൻറിക്കെ പറഞ്ഞത്.
ഈ സീസണിലായിരുന്നു പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയി സ് എൻറിക്കെ ചുമതലയേറ്റത്. എന്നാൽ അതിനു മുന്നേ തന്നെ സൂപ്പർതാരം ലയണൽ മെസ്സി ക്ലബ് വിട്ടിരുന്നു. തുടർന്ന് നെയ്മർ ജൂനിയറും പിഎസ്ജിയോട് വിടപറഞ്ഞു. ഏറ്റവും ഒടുവിൽ പിഎസ്ജിയുടെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയ മാർക്കോ വെറാറ്റിയും പിഎസ്ജി വിടുകയായിരുന്നു.
യഥാർത്ഥത്തിൽ വെറാറ്റി ക്ലബ്ബ് വിടാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് ഖത്തർ ക്ലബ്ബായ അൽ അറബിയിലേക്കാണ് വെറാറ്റിക്ക് പോവേണ്ടി വന്നത്.ഇതിന് കാരണക്കാരനായത് മറ്റാരുമല്ല.ലൂയിസ് എൻറിക്കെയാണ്. അദ്ദേഹമാണ് ഈ ഇറ്റാലിയൻ സൂപ്പർതാരത്തോട് ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടത്.
🚨 Luis Enrique to Marco Verratti this summer, concerning the Italian midfielder’s lifestyle 😵:
— Transfer News Live (@DeadlineDayLive) October 4, 2023
“You are the prototype of the player I hate.” 🚬
(Source: @leparisiensport) pic.twitter.com/5CNFmWjAMv
അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് വെറാറ്റിയുടെ കളി ശൈലിയെക്കാൾ എൻറിക്കെയെ ദേഷ്യം പിടിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ ജീവിത രീതിയായിരുന്നു. ഞാൻ വെറുക്കുന്ന ഒരു പഴഞ്ചൻ താരമാണ് നീ എന്നാണ് വെറാറ്റിയോട് എൻറിക്കെ പറഞ്ഞിട്ടുള്ളത്. തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു. ഇതേ തുടർന്നാണ് വെറാറ്റി ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നത്. 45 മില്യൺ യുറോയാണ് താരത്തിന് വേണ്ടി പിഎസ്ജിക്ക് ലഭിച്ചത്.
ലൂയിസ് എൻറിക്കെക്ക് വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ഇപ്പോൾ ഈ ഫ്രഞ്ച് ക്ലബ്ബിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിൽ വച്ച് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ്നോട് പിഎസ്ജി ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.മാത്രമല്ല ഫ്രഞ്ച് ലീഗിൽ ആകെ കളിച്ച ഏഴു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.