ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം എംബാപ്പെ വലിയ ക്ലബ്ബിലേക്ക് പോവണം,ഉപദേശവുമായി മുൻ താരം !
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷം എംബാപ്പെ മറ്റേതെങ്കിലും വലിയ ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് താരത്തിന് ഉപദേശം നൽകി പിഎസ്ജിയുടെ മുൻ മധ്യനിര താരം യൗരി ഡോർക്കെഫ്. കഴിഞ്ഞ ദിവസം പാരീസ് ഫാൻസിനു നൽകിയ അഭിമുഖത്തിലാണ് മുൻ ഫ്രഞ്ച് താരം എംബാപ്പെക്ക് പിഎസ്ജി വിടാനുള്ള നിർദേശം നൽകിയത്. എല്ലായിടത്തും കിരീടങ്ങൾ വാരികൂട്ടാൻ എംബാപ്പെക്ക് ആഗ്രഹമുണ്ടാവുമെന്നും താരം പിഎസ്ജിയോടൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം ഏതെങ്കിലും വലിയ ക്ലബ്ബിലേക്ക് ചെക്കേറണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് ഡോർക്കെഫ് പറഞ്ഞത്.കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോൽക്കാനായിരുന്നു പിഎസ്ജിയുടെ വിധി. തുടർന്ന് ഈ സീസണിന് ശേഷം പിഎസ്ജി വിടാൻ ആഗ്രഹമുണ്ടെന്ന് എംബാപ്പെ ക്ലബ്ബിനെ അറിയിച്ചിരുന്നു. എന്നാൽ താരം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തിട്ട് ക്ലബ് വിടുന്നതാണ് എല്ലാവരെയും സന്തോഷവാൻമാരാക്കുക എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
Even people at PSG don't expect Mbappe to stay forever 👋
— Goal News (@GoalNews) October 25, 2020
” എനിക്ക് തോന്നുന്നത് എംബാപ്പെക്ക് മുന്നിൽ നിരവധി അവസരങ്ങളാണ് തുറന്നു കിടക്കുന്നത് എന്നാണ്. നിലവിൽ അദ്ദേഹത്തിന് ഒരു പ്രൊജക്റ്റ് ഉണ്ട്. പാരീസിൽ തന്റെ നാലാമത്തെ വർഷത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു കഴിഞ്ഞു. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. അദ്ദേഹം പത്ത് വർഷമൊക്കെ പിഎസ്ജിയിൽ തുടരുമെന്നൊന്നും ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഭാവി എന്നുള്ളത് എല്ലായിടത്തും പോയി കിരീടങ്ങൾ നേടുക എന്നുള്ളതാണ്. വളരെ കുറച്ച് ഫ്രഞ്ച് താരങ്ങൾ മാത്രമേ അത് ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് നേടാനുള്ള ഒരു സുവർണാവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. പക്ഷെ ഇപ്പോഴും താരത്തിന് മുന്നിൽ അവസരങ്ങളുണ്ട്. അദ്ദേഹം അത് നേടികൊടുത്തതിന് ശേഷം ഏതെങ്കിലും വലിയ ക്ലബ്ബിലേക്ക് മാറട്ടെ. അപ്പോൾ എല്ലാവരും സന്തോഷമായിരിക്കും ” ഡോർക്കെഫ് പറഞ്ഞു.
🔴🔵…. @PSG_inside pic.twitter.com/4t27ShAm5S
— Kylian Mbappé (@KMbappe) October 24, 2020