ഖലീഫി പറഞ്ഞതിനോട് എതിർപ്പ്,ഒടുവിൽ നെയ്മർ സമ്മതം മൂളുന്നു!

ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയോട് നെയ്മറുടെ ഭാവിയെപ്പറ്റി ചോദിക്കപ്പെട്ടിരുന്നു. നെയ്മർ ഈ സമ്മറിൽ ക്ലബ്ബ് വിടുമോ എന്നായിരുന്നു ഖലീഫിയോട് ചോദിക്കപ്പെട്ടത്. ചിലർ വരും ചിലർ പോകും എന്നായിരുന്നു ഖലീഫ ഇതിനോട് പ്രതികരിച്ചിരുന്നത്.

മാത്രമല്ല ചില ഉപദേശങ്ങളും അദ്ദേഹം പിഎസ്ജി താരങ്ങൾക്ക് നൽകിയിരുന്നു. അതായത് ടീമിനുവേണ്ടി മാക്സിമം നൽകണമെന്നും പരമാവധി ലാളിത്യം കാണിക്കണമെന്നുമായിരുന്നു പിഎസ്ജി പ്രസിഡന്റ് പറഞ്ഞിരുന്നത്.

ഏതായാലും ഈ പ്രസ്താവനയോട് നെയ്മർക്ക് എതിർപ്പുണ്ട്. തന്നെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടാണ് പിഎസ്ജി പ്രസിഡന്റ് ഈ പരസ്യപ്രസ്താവന നടത്തിയത് എന്നാണ് നെയ്മറുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ നെയ്മർ ജൂനിയർ ഇപ്പോൾ ക്ലബ് വിടാൻ തീരുമാനിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. പക്ഷേ നെയ്മർ ക്ലബ്ബിൽ തന്നെ തുടരാനായിരുന്നു താല്പര്യം.പക്ഷേ അക്കാര്യത്തിൽ നെയ്മർക്ക് ഇപ്പോൾ ചെറിയ രൂപത്തിലുള്ള മനം മാറ്റം സംഭവിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നാൽ ക്ലബ് മാറുകയാണെങ്കിലും തന്റെ സാലറി കുറക്കാൻ നെയ്മർ തയ്യാറായേക്കില്ല. ഇത് പിഎസ്ജിക്ക് ഒരു വലിയ തടസ്സമായേക്കും.നെയ്മറുടെ വലിയ ട്രാൻസ്ഫർ ഫീയും സാലറിയും താങ്ങാൻ കഴിയുന്ന വളരെ ചുരുക്കം ക്ലബ്ബുകൾ മാത്രമേ നിലവിൽ ഫുട്ബോൾ ലോകത്തോള്ളൂ. അവർ നെയ്മർക്ക് വേണ്ടി ശ്രമങ്ങൾ നടത്തുമോ എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഏതായാലും നെയ്മറെ കൈമാറുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *