കൊറോണ ജാഗ്രത : ഫ്രഞ്ച് ലീഗിൽ ഏപ്രിൽ 15 വരെ കടുത്ത നിയന്ത്രണങ്ങൾ

കോവിഡ് 19 യൂറോപ്പ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ഏപ്രിൽ 15 വരെയുള്ള മത്സരകൾ അടച്ചിട്ട സ്റ്റേഡിയത്തിലോ അല്ലങ്കിൽ 1000 പേരെ മാത്രം കാണികളായി പ്രവേശിപ്പിച്ചോ നടത്തണമെന്ന് ഫ്രഞ്ച് കായിക മന്ത്രി റെക്സന മരിസിനേനു നിർദ്ദേശിച്ചിരിക്കുന്നു. ഈ 1000 പേർ ആരൊക്കെയാണെന്ന് ക്ലബ്ബുകൾക്ക് തീരുമാനിക്കാമെന്നും അതല്ലെങ്കിൽ 1000 ടിക്കറ്റുകൾ മാത്രം വില്പന നടത്താമെന്നും അവർ പറഞ്ഞു. ഇനി മത്സരങ്ങൾ മാറ്റിവെക്കുന്നുവെങ്കിൽ അങ്ങനെയുമാവാമെന്നും മന്ത്രി നിർദ്ദേശിച്ചു.

‘രാജ്യമൊരു അസാധാരണ സ്ഥിതിയിലാണ്. പൗരന്മാരെ കൊറോണ വൈറസ് ബാധയിൽ നിന്നും സംരക്ഷിക്കാനുള്ള യജ്ഞത്തിൽ കായിക ലോകവും സഹകരിക്കണം. ഉത്തരവാദിത്തത്തോടെ പെരുമാറുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു’- റൊക്സന മരിസനേനു പറഞ്ഞു.

യുക്രൈനെതിരെയും ഫിൻലാൻഡിനെതിരെയും നടക്കാനിരിക്കുന്ന ഫ്രാൻസിൻ്റെ സൗഹൃദ മത്സരങ്ങൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്. ഒന്നുകിൽ മത്സരങ്ങൾ മാറ്റിവെക്കുക, അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിലോ 1000 പേരെ മാത്രം സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചോ മത്സരങ്ങൾ നടത്തണം. ഇതാണ് മന്ത്രിയുടെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *