110 മില്യൺ യുറോ ഫീ,12 മില്യൺ സാലറി, സൂപ്പർ സ്ട്രൈക്കർക്ക് വമ്പൻ ഓഫർ നൽകി പിഎസ്ജി!

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സിയെ നഷ്ടമായത്. ഇതിന് പിന്നാലെ കിലിയൻ എംബപ്പേയെ കൂടി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടിട്ടില്ലെങ്കിൽ എന്തായാലും അടുത്ത സമ്മറിൽ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞേക്കും. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് കൂടുതൽ മികച്ച താരങ്ങളെ നിലവിൽ പിഎസ്ജിക്ക് ആവശ്യമുണ്ട്.

നിരവധി താരങ്ങളെ ഈ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു താരമാണ് നാപോളിയുടെ നൈജീരിയൻ സൂപ്പർ സ്ട്രൈക്കർ ആയ വിക്ടർ ഒസിംഹെൻ.താരത്തിന് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.പക്ഷെ നാപ്പോളി വഴങ്ങുന്ന ലക്ഷണമില്ല. ഇതിനിടെ ഏറ്റവും പുതിയ ഒരു ഓഫർ പിഎസ്ജി ക്ലബ്ബിനും താരത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ട്.GFFN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് 110 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് പിഎസ്ജി വാഗ്ദാനം ചെയ്തിട്ടുള്ളത്. മാത്രമല്ല 12 മില്യൺ യൂറോ സാലറി ആയിക്കൊണ്ട് പിഎസ്ജി ഓഫർ ചെയ്തിട്ടുണ്ട്. പക്ഷേ ഈ ഓഫർ സ്വീകരിക്കാൻ നാപ്പോളി ഉദ്ദേശിക്കുന്നില്ല.ഇതിലും വലിയ ഒരു തുകയാണ് അവർ ആവശ്യപ്പെടുന്നത്. ചുരുങ്ങിയത് 150 മില്യൺ യൂറോ എങ്കിലും ലഭിക്കണം എന്നുള്ള നിലപാടിലാണ് നാപോളിയുള്ളത്.

ഒസിംഹന്റെ നാപോളി ഡെഡ്ലൈൻ ഒന്നും നിശ്ചയിച്ചിട്ടില്ല. പക്ഷേ മികച്ച ഓഫർ ലഭിച്ചാൽ മാത്രമാണ് അവർ ഈ താരത്തെ കൈമാറുകയുള്ളൂ.മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നാപോളി ആവശ്യപ്പെടുന്ന തുക അവർക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ്. കഴിഞ്ഞ സീസണിൽ ഉഗ്രൻ പ്രകടനം പുറത്തെടുത്തതോടെ ഈ താരത്തിന്റെ വില കുതിച്ചുയരുകയായിരുന്നു. അതേസമയം മറ്റു സ്ട്രൈക്കർമാരായ ഹാരി കെയ്ൻ,വ്ലഹോവിച്ച് എന്നിവർക്ക് വേണ്ടിയൊക്കെ ഇപ്പോൾ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!