കിലിയൻ എംബപ്പേയെ ആദരിക്കാനൊരുങ്ങി PSG!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ നാന്റസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ സൂപ്പർ താരം കിലിയൻ എംബപ്പേക്ക്‌ സാധിച്ചിരുന്നു. അതോടുകൂടി പിഎസ്ജി ഇതിഹാസമായ എഡിൻസൺ കവാനിയുടെ റെക്കോർഡിനൊപ്പം എത്താൻ എംബപ്പേക്ക്‌ സാധിച്ചിരുന്നു.പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കവാനിയാണ്. 301 മത്സരങ്ങളിൽ നിന്ന് 200 ഗോളുകളാണ് അദ്ദേഹം നേടിയിരുന്നത്.

അതിനൊപ്പമാണ് ഇപ്പോൾ എംബപ്പേ എത്തിയിരിക്കുന്നത്. 247 മത്സരങ്ങളിൽ നിന്നാണ് 200 ഗോളുകൾ എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ എംബപ്പേ ഗോൾ സ്വന്തമാക്കിയാൽ പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി മാറാൻ എംബപ്പേക്ക്‌ സാധിക്കും.

അതുകൊണ്ടുതന്നെ ഇന്ന് എംബപ്പേ ഗോൾ നേടിയാൽ അദ്ദേഹത്തെ ആദരിക്കാൻ ഇപ്പോൾ പിഎസ്ജി ആലോചിക്കുന്നുണ്ട്. പാർക്ക് ഡെസ് പ്രിൻസസിലെ സ്വന്തം ആരാധകർക്കും മുന്നിൽവച്ച് തന്നെ എംബപ്പേക്ക്‌ ആദരവ് നൽകാനാണ് പിഎസ്ജി ആലോചിച്ചിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും താരത്തിന് ഏതു രൂപത്തിലുള്ള ഒരു ആദരവായിരിക്കും ക്ലബ്ബിൽ നിന്നും ലഭിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *