കിരീടം നേടിയ പിഎസ്ജി താരങ്ങളെ സ്വീകരിക്കാൻ എത്തിയത് കേവലം മൂന്ന് ആരാധകർ, പ്രതികരിച്ച് നസ്രി!
ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു.സ്ട്രാസ്ബർഗായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയിരുന്നത്.ഒരു പോയിന്റ് നേടിയതോടെ പിഎസ്ജി ലീഗ് വൺ കിരീടം സ്വന്തമാക്കിയിരുന്നു. പതിനൊന്നാം തവണയാണ് ലീഗ് കിരീടം ഇപ്പോൾ സ്വന്തമാക്കുന്നത്.
അങ്ങനെ കിരീട ജേതാക്കളായതിനുശേഷം പാരീസിലെ എയർപോർട്ടിൽ എത്തിയ പിഎസ്ജി താരങ്ങൾക്ക് യാതൊരുവിധ സ്വീകരണങ്ങളും ലഭിച്ചിരുന്നില്ല. കേവലം മൂന്ന് ആരാധകർ മാത്രമാണ് ഈ താരങ്ങളെ സ്വീകരിക്കാൻ എത്തിയത് എന്നാണ് ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബിനോടും താരങ്ങളോടും പിഎസ്ജി ആരാധകർക്ക് കടുത്ത എതിർപ്പാണ് ഉള്ളത് എന്നതിന്റെ തെളിവുകളാണ് ഇവയൊക്കെ.
Pour Samir #Nasri, ce n'est pas le #PSG qui était le meilleur en Ligue 1 cette saison.https://t.co/fvgTxaGT4d
— GOAL France 🇫🇷 (@GoalFrance) May 28, 2023
ഏതായാലും ഈ ഒരു സംഭവത്തോട് മുൻ ഫ്രഞ്ച് സൂപ്പർതാരമായ സമീർ നസ്രി തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”കേവലം മൂന്ന് ആരാധകരാണ് എയർപോർട്ടിൽ എത്തിയിട്ടുള്ളത്.ഒരുപക്ഷേ അവർക്ക് ഇതൊരു സാധാരണ കാര്യമായിരിക്കാം.അതല്ല എന്നുണ്ടെങ്കിൽ മാനേജ്മെന്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതായിരിക്കാം.പിഎസ്ജി ചാമ്പ്യന്മാരാണ്.പക്ഷേ ചെറിയ ചാമ്പ്യന്മാരാണ് എന്ന് മാത്രം. ഇത്തവണത്തെ കിരീടം യഥാർത്ഥത്തിൽ ലെൻസ് അർഹിച്ചിരുന്നു ” ഇതാണ് നസ്രി പറഞ്ഞിട്ടുള്ളത്.
പിഎസ്ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോടുള്ള നെയ്മർ ജൂനിയറോടുമുള്ള എതിർപ്പുകൾ ആരാധകർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. രണ്ട് താരങ്ങളോടും ക്ലബ്ബ് വിട്ട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടുപേരും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.