ക്യാമ്പ് നൗവിൽ വീണ്ടും മെസ്സി ചാന്റ്,അൾട്ടിമേറ്റ് ലെജെന്റെന്ന് ഡെമ്പലെ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ മയ്യോർക്കയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം അൻസു ഫാറ്റി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. മറ്റൊരു യുവ സൂപ്പർതാരമായ ഗാവി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിലെ ഈ സീസണിലെ അവസാനത്തെ മത്സരമായിരുന്നു ഇത്. മാത്രമല്ല സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ക്യാമ്പ് നൗ ഇനി അടച്ചിടുകയാണ്. 2024 നവംബറിന് ശേഷം മാത്രമായിരിക്കും ഇനി ക്യാമ്പ് നൗവിൽ മത്സരങ്ങൾ നടക്കുക. ഇന്നലത്തെ മത്സരത്തിനിടയിലും ബാഴ്സ ആരാധകർ തങ്ങളുടെ സൂപ്പർതാരമായിരുന്ന ലയണൽ മെസ്സിയെ ഓർമ്മിച്ചിട്ടുണ്ട്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ലയണൽ മെസ്സിയുടെ പേര് ബാഴ്സ ആരാധകർ ചാന്റ് ചെയ്യുകയായിരുന്നു.ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. ഇതിനുമുൻപും ഈ സീസണിൽ ഒരുപാട് തവണ മെസ്സിയുടെ പേര് മുഴങ്ങി കേട്ടിട്ടുണ്ട്.

മാത്രമല്ല ബാഴ്സലോണയുടെ സൂപ്പർതാരമായ ഡെമ്പലെ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” എഫ്സി ബാഴ്സലോണയിലെ അൾട്ടിമേറ്റ് ലെജന്റാണ് ലയണൽ മെസ്സി. അദ്ദേഹത്തെ ഒരിക്കൽ കൂടി ഇവിടെ കാണാൻ സാധിച്ചാൽ അത് അനതിസാധാരണമായ ഒരു കാര്യമായിരിക്കും ” ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ എത്തും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെ ശക്തമാണ്.പിഎസ്ജിയോട് വിട പറയാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു മത്സരം കൂടിയാണ് അദ്ദേഹത്തിന് പിഎസ്ജിയിൽ അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം പാരീസിനോട് വിട പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!