കണക്കുകൾ സാക്ഷി, യൂറോപ്പിൽ ഏറ്റവും കൂടുതൽ ഫൗളിനിരയായത് നെയ്മർ,തൊട്ട് പിറകിൽ മെസ്സി!
കളിക്കളത്തിനകത്ത് പലപ്പോഴും മാരക ഫൗളിനിരയാവുന്ന താരമാണ് നെയ്മർ ജൂനിയർ. കഴിഞ്ഞ നവംബറിൽ ലീഗ് വണ്ണിൽ സെന്റ് എറ്റിനിക്കെതിരെ നടന്ന മത്സരത്തിൽ നെയ്മർ ഗുരുതര ഫൗളിന് ഇരയായിരുന്നു.തുടർന്ന് ആങ്കിൾ ഇഞ്ചുറിയേറ്റ നെയ്മർ ദീർഘകാലം പുറത്തിരിക്കുകയായിരുന്നു. ഈയിടെയായിരുന്നു നെയ്മർ തിരിച്ചുവന്നത്.
ഏതായാലും ബീ സോക്കർ ഒരു കണക്കു പുറത്തുവിട്ടിട്ടുണ്ട്.അതായത് 2016-ന് ശേഷം യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ഏറ്റുവാങ്ങേണ്ടിവന്ന താരം അത് മറ്റാരുമല്ല,നെയ്മർ ജൂനിയർ തന്നെയാണ്.1043 ഫൗളുകളാണ് ഈ കാലയളവിൽ നെയ്മർ ഏറ്റുവാങ്ങിയത്. രണ്ടാമത് നിൽക്കുന്നത് മറ്റാരുമല്ല, നെയ്മറുടെ സഹതാരമായ മെസ്സിയാണ്.839 ഫൗളുകളാണ് മെസ്സിക്ക് ഈ കാലയളവിൽ ഏറ്റുവാങ്ങേണ്ടി വന്നത്.
Neymar is the most fouled player in Europe's top leagues, according to a survey by BeSoccer Pro 👀 pic.twitter.com/Hd9fSp2FWN
— ESPN FC (@ESPNFC) February 23, 2022
ഇറ്റാലിയൻ താരമായ ബെലോട്ടിയാണ് മൂന്നാമതുള്ളത്.747 ഫൗളുകളാണ് ഇദ്ദേഹം ഏറ്റു വാങ്ങിയിട്ടുള്ളത്. തൊട്ടുപിറകിൽ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഗ്രീലിഷാണ്.747 ഫൗളുകൾക്ക് തന്നെയാണ് ഇദ്ദേഹവും ഇരയായിട്ടുള്ളത്. അഞ്ചാം സ്ഥാനത്ത് കൊളംബിയൻ സൂപ്പർതാരമായ ക്വഡ്രാഡോയാണ്.2016-ന് ശേഷം 729 ഫൗളുകൾ ഇദ്ദേഹവും ഏറ്റുവാങ്ങി.ലൊസാനോ,ഹസാർഡ്,സാഹ എന്നിവരാണ് പിറകിൽ വരുന്നത്.ഇതൊക്കെയാണ് കണക്കുകൾ.