ഒഫീഷ്യൽ – പോർച്ചുഗീസ് യുവസൂപ്പർ താരം ഇനി പിഎസ്ജിയിൽ കളിക്കും!
പോർട്ടോയുടെ പോർച്ചുഗീസ് യുവസൂപ്പർ താരമായ വീട്ടിഞ്ഞയെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കി.പിഎസ്ജി തന്നെ ഇക്കാര്യമിപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.2027 വരെയുള്ള ഒരു കരാറിലാണ് ഈ മധ്യനിര താരം ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്.
11-ആം വയസ്സിലായിരുന്നു വീട്ടിഞ്ഞ പോർട്ടോയിൽ ജോയിൻ ചെയ്തിരുന്നത്.2020-ലെ പോർച്ചുഗീസ് കപ്പിലാണ് താരം സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2020/21 സീസണിൽ താരം ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിലേക്ക് ചേക്കേറിയിരുന്നു.അവിടെ 22 മത്സരങ്ങൾ അദ്ദേഹം കളിക്കുകയും ചെയ്തു.
Paris Saint-Germain is pleased to announce the signing of Portuguese international, @vitinha. ✍️
— Paris Saint-Germain (@PSG_English) June 30, 2022
The FC Porto midfielder has signed a 5-year contract with the capital club. 🔴🔵#WelcomeVitinha
കഴിഞ്ഞ സീസണിൽ പോർട്ടോയിലേക്ക് തിരിച്ചെത്തിയ താരം ആകെ 47 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.രണ്ട് കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുക്കുന്നതിൽ നിർണായ പങ്കുവഹിക്കുകയും ചെയ്തു. ഈ തകർപ്പൻ പ്രകടനം കാരണമാണ് താരമിപ്പോൾ പിഎസ്ജിയിൽ എത്തിയിരിക്കുന്നത്. മാത്രമല്ല പോർച്ചുഗല്ലിന്റെ ദേശീയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ പിഎസ്ജി മറ്റൊരു പോർച്ചുഗീസ് താരമായ നുനോ മെന്റസിനെ സ്ഥിരപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിഞ്ഞയെ സ്വന്തമാക്കിയിട്ടുള്ളത്. ഇനി മറ്റൊരു പോർച്ചുഗൽ സൂപ്പർതാരമായ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.