ഒടുവിൽ നെയ്മർ ആരാധകർക്ക് ആശ്വാസവാർത്ത!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്സലോണക്കെതിരെ കളിക്കാൻ സൂപ്പർ താരം നെയ്മർക്ക് സാധിച്ചിരുന്നില്ല. നെയ്മറുടെ അഭാവത്തിലും 4-1 ന്റെ മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.കോപ്പ ഡി ഫ്രാൻസിൽ കാനിനെതിരെ നടന്ന മത്സരത്തിലേറ്റ പരിക്ക് മൂലമായിരുന്നു നെയ്മർക്ക് ബാഴ്സക്കെതിരെയുള്ള മത്സരം നഷ്ടമായിരുന്നത്.അഡക്റ്റർ ഇഞ്ചുറിയായിരുന്നു നെയ്മർക്ക് പിടിപെട്ടിരുന്നത്. എന്നാലിപ്പോഴിതാ ഒരു ആശ്വാസവാർത്ത താരത്തിന്റെ ആരാധകരെ തേടിയെത്തിയിരിക്കുകയാണ്. നെയ്മർ വ്യക്തിഗത പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Neymar and Bernat Returned to Individual Training on Thursday https://t.co/3GoUhlqr7y
— PSG Talk 💬 (@PSGTalk) February 25, 2021
ഇന്നലെ നടന്ന പരിശീലനസെഷനിൽ നെയ്മർ തനിച്ച് ചെറിയ രീതിയിൽ പരിശീലനം നടത്തുകയായിരുന്നു. പരിക്കിൽ നിന്നും നെയ്മർ അതിവേഗം തന്നെ മുക്തി പ്രാപിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. ബാഴ്‌സക്കെതിരെ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകരുള്ളത്.അതേസമയം മറ്റൊരു താരമായ യുവാൻ ബെർനാട്ടും തനിച്ച് പരിശീലനം നടത്തിയിട്ടുണ്ട്.എസിഎൽ ഇഞ്ചുറിയായിരുന്നു താരത്തിന് രേഖപ്പെടുത്തപ്പെട്ടിരുന്നത്.എന്നാൽ നെയ്മറെയും ബെർണാട്ടിനെയും ഡിജോണിനെതിരെയുള്ള മത്സരത്തിൽ ലഭ്യമാവില്ല എന്നുറപ്പായിട്ടുണ്ട്.
Individual training for our Juanito! 😍 pic.twitter.com/7NxsJbLcjk
— Paris Saint-Germain (@PSG_English) February 25, 2021