ഏറ്റവും കൂടുതൽ ഗോളുകൾ : ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മെസ്സി.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഗോൾ നേടാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.മോന്റ്പെല്ലിയറിനെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഫാബിയാൻ റൂയിസിന്റെ അസിസ്റ്റിൽ നിന്നും മെസ്സി ഗോൾ കണ്ടെത്തിയത്. ഇതോടെ ഈ സീസണിൽ ആകെ 14 ഗോളുകളും 14 അസിസ്റ്റുകളും പിഎസ്ജിക്ക് വേണ്ടി സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.23 മത്സരങ്ങളാണ് ആകെ അദ്ദേഹം കളിച്ചിട്ടുള്ളത്.

ഈ ഗോൾ നേട്ടത്തോട് കൂടി ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡ് തകർത്തിട്ടുണ്ട്.അതായത് എല്ലാ കോമ്പറ്റീഷനലുമായി ടോപ്പ് ഫൈവ് ലീഗുകളിലെ ക്ലബ്ബുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ആണ് മെസ്സി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.696 ഗോളുകൾ നേടിയിരുന്ന റൊണാൾഡോ ആയിരുന്നു ഇതുവരെ ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത്.

മെസ്സി ഇപ്പോൾ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി 697 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. മാത്രമല്ല മറ്റുള്ള രണ്ട് ഗോളടി കണക്കുകളിലും റൊണാൾഡോയെ മറികടക്കാൻ മെസ്സിക്ക് മുന്നിൽ അധികം ദൂരമില്ല. ടോപ്പ് ഫൈവ് ലീഗിൽ 495 ഗോളുകളാണ് ഇതുവരെ റൊണാൾഡോ നേടിയിട്ടുള്ളത്. 489 ഗോളുകൾ നേടിയ മെസ്സി പിന്നാലെയുണ്ട്.

കരിയറിലെ ക്ലബ്ബ് ഗോളുകളുടെ കാര്യത്തിലും ലയണൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സജീവമാണ്. 701 ഗോളുകളാണ് ആകെ ക്ലബ്ബ് കരിയറിൽ റൊണാൾഡോ നേടിയിട്ടുള്ളത്. 697 ഗോളുകൾ നേടിയിട്ടുള്ള മെസ്സി പിന്നാലെയുണ്ട്. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്‌റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ഇതുവരെ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *