എന്ത് കൊണ്ട് മെസ്സി പിഎസ്ജിയിൽ ബുദ്ധിമുട്ടുന്നു? പപ്പു ഗോമസ് പറയുന്നു!

കഴിഞ്ഞ ഒരാഴ്ച്ച മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു.കഴിഞ്ഞ റയലിനെതിരെയുള്ള മത്സരത്തിൽ മെസ്സി പെനാൽറ്റി പാഴാക്കിയിരുന്നു.കൂടാതെ പിഎസ്ജി നാന്റെസിനോട് വമ്പൻ തോൽവി ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. ഇതോടുകൂടിയാണ് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടിവന്നത്.

ഇപ്പോഴിതാ മെസ്സി പിഎസ്ജിയിൽ എന്ത്കൊണ്ട് ബുദ്ധിമുട്ടുന്നു എന്നുള്ളതിന്റെ ചില കാരണങ്ങൾ അർജന്റൈൻ സഹതാരമായ പപ്പു ഗോമസ് പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വർഷത്തോളം ചിലവഴിച്ച ഒരു ക്ലബ്ബ് വിട്ടതിന്റെ ബുദ്ധിമുട്ടാണ് ഇതെന്നും മറ്റേത് താരമാണെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക എന്നാണ് ഗോമസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇഎസ്പിഎൻ അർജന്റീനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പപ്പുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 20 വർഷത്തിന് മുകളിൽ അദ്ദേഹം ബാഴ്സലോണയിൽ ചിലവഴിച്ചിട്ടുണ്ട്.പക്ഷെ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരുന്നു.മെസ്സിയുടെ സ്ഥാനത്ത് മറ്റേത് താരമാണെങ്കിലും ഇതേ ബുദ്ധിമുട്ട് തന്നെയായിരിക്കും സംഭവിക്കുക.വീട് മാറുക, പുതിയ വീട് അന്വേഷിക്കുക,ഹോട്ടലിൽ താമസിക്കുക, കുട്ടികളുടെ കാര്യം, മറ്റൊരു ഭാഷ,മറ്റൊരു കാലാവസ്ഥ ഈ കാര്യങ്ങളൊക്കെ അഡാപ്റ്റവുന്നതുമായി ബന്ധപ്പെട്ടതാണ്. ചിലപ്പോൾ അഡാപ്റ്റാവാൻ കുറച്ചുസമയം മതിയാവും, ചിലപ്പോൾ കൂടുതൽ സമയം ആവശ്യമായി വരും” പപ്പു ഗോമസ് പറഞ്ഞു.

സെർജിയോ അഗ്വേറോ ഉൾപ്പടെയുള്ളവർ നേരത്തെ തന്നെ മെസ്സിക്ക് പിന്തുണയുമായി വന്നിരുന്നു.ഫ്രഞ്ച് മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലായിരുന്നു അഗ്വേറോ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *