എംബപ്പേയോട് പിഎസ്ജിയിൽ തുടരാൻ ആവിശ്യപ്പെടുമോ? ഉറ്റസുഹൃത്തായതെങ്ങനെ?ഹക്കീമി പറയുന്നു!

ഈ സീസണിലായിരുന്നു ഇന്റർ മിലാനീൽ നിന്നും സൂപ്പർ താരമായ അഷ്‌റഫ് ഹക്കീമി പിഎസ്ജിയിലേക്കെത്തിയത്. മികച്ച രൂപത്തിൽ തന്നെയാണ് ഹക്കീമി ആദ്യ സീസണിൽ ക്ലബ്ബിന് വേണ്ടി കളിക്കുന്നത്. മാത്രമല്ല സൂപ്പർ താരമായ കിലിയൻ എംബപ്പേയുമായി ഒരു പ്രത്യേക ബന്ധം ഹക്കീമി.കളത്തിനകത്തും പുറത്തുമൊക്കെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഏതായാലും എംബപ്പേയെ കുറിച്ചും തങ്ങളുടെ സൗഹൃദത്തെ കുറിച്ചുമൊക്കെ ഹക്കീമി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.കൂടാതെ എംബപ്പേയോട് പിഎസ്ജിയിൽ തുടരാൻ താൻ ആവശ്യപ്പെടുമെന്നും ഹക്കീമി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഹക്കീമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എംബപ്പേയുമായി കുറച്ചൊക്കെ ഫ്രഞ്ച് സംസാരിക്കുമായിരുന്നു.അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ കൂടുതൽ മികച്ച രീതിയിൽ ഫ്രഞ്ച് സംസാരിക്കാൻ ഞാൻ ആരംഭിച്ചിട്ടുണ്ട്.ഞാൻ വന്ന അന്ന് മുതൽ തന്നെ എംബപ്പേയുമായി സൗഹൃദത്തിലായി എന്നുള്ളത് തന്നെത്താൻ സംഭവിച്ച ഒരു കാര്യമാണ്.ഒരേ പ്രായവും വ്യക്തിത്വവും സവിശേഷതകളുമൊക്കെ ഉള്ള ഒരാളെ കണ്ടുമുട്ടിയാൽ നിങ്ങൾക്ക് അതിന് സാധിക്കും.എംബപ്പേയെ പോലെയൊരു താരത്തിനൊപ്പം കളിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം അദ്ദേഹത്തിന് ബോൾ നൽകിയാൽ അദ്ദേഹം വ്യത്യസ്തതകൾ സൃഷ്ടിക്കും.ഒന്നോ രണ്ടോ മൂന്നോ ഗോളുകൾ ഒക്കെ നേടാൻ അദ്ദേഹത്തിന് കഴിയും. മത്സരത്തിന്റെ വിധി തന്നെ നിർണയിക്കാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം.ഈ സീസണിൽ അദ്ദേഹം എന്റെയൊപ്പമുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേ. അതിനേക്കാളും മുകളിൽ അദ്ദേഹം എന്റെ സുഹൃത്താണ്. അദ്ദേഹം ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഇനിയും ഒരുപാട് ആസ്വദിക്കേണ്ടതുണ്ട്. തീർച്ചയായും അദ്ദേഹത്തോട് ഇവിടെ തുടരാൻ ഞാൻ ആവശ്യപ്പെടും.അദ്ദേഹത്തിന്റെ കരിയറിന് ഗുണകരമാവുന്ന തീരുമാനമായിരിക്കും അദ്ദേഹം കൈക്കൊള്ളുക. ഞാൻ അതിനെ പിന്തുണക്കുക തന്നെ ചെയ്യും ” ഇതാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 34 മത്സരങ്ങളാണ് ഹക്കീമി പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.3 ഗോളുകളും 5 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *