എംബപ്പേയെ പുറത്തിരുത്തും,ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ഇലവനെ ഇന്ന് തന്നെ പരീക്ഷിക്കാൻ ഗാൾട്ടിയർ!
ജപ്പാനിലെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലെ അവസാനത്തെ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗാമ്പ ഒസാക്കയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.
ജപ്പാനിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഈയൊരു മത്സരത്തിലും ജയം തന്നെയായിരിക്കും പിഎസ്ജി ലക്ഷ്യം വെക്കുക.
അതേസമയം പിഎസ്ജിയുടെ അടുത്ത മത്സരം ട്രോഫി ഡെസ് ചാമ്പ്യൻസിന്റെ അഥവാ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരമാണ്. ഫ്രഞ്ച് ക്ലബ്ബായ നാന്റെസാണ് ഈ കലാശപോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം അരങ്ങേറുക.
അതുകൊണ്ടുതന്നെ ആ ഫൈനൽ മത്സരത്തിനുള്ള ഇലവൻ ഇപ്പോൾ തന്നെ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുടെ പരിശീലകനായ ഗാള്‍ടിയറുള്ളത്. ഇവിടുത്തെ പ്രധാന പ്രതിസന്ധി എന്തെന്നാൽ ആ ഫൈനൽ മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് കളിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന് സസ്പെൻഷനാണ്.
PSG-Gamba Osaka : une dernière répétition avec Kalimuendo et Neymar aux avant-postes ?
— Le Parisien | PSG (@le_Parisien_PSG) July 24, 2022
➡️ https://t.co/CvPOdvrp9X pic.twitter.com/EWVm9Liupb
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തെ പുറത്തിരുത്താനാണ് ഗാൾട്ടിയർ ആലോചിക്കുന്നത്. ആ സ്ഥാനത്ത് കലിമുവന്റോയായിരിക്കും ഇടം നേടുക.മെസ്സി, നെയ്മർ എന്നിവർക്കൊപ്പമാണ് ഈ യുവതാരം ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തുക. ഏതായാലും ഈ മത്സരങ്ങൾക്കുള്ള സാധ്യത ഇലവനെ ലെ പാരീസിയൻ പുറത്തു വിട്ടിട്ടുണ്ട്. അത് താഴെ നൽകുന്നു.
Donnarumma – Ramos, Marquinhos, Kimpembe – Hakimi, Gueye ou Verratti, Vitinha, Mendes – Messi – Neymar, Kalimuendo.
ഈ ഇലവനെ തന്നെയായിരിക്കും പിഎസ്ജി ചാമ്പ്യൻസ് ട്രോഫി ഫൈനലിലും പരീക്ഷിക്കുക.