എംബപ്പേയും മെസ്സിയുമൊക്കെ വരാൻ കാരണക്കാരൻ,നെയ്മർ പിഎസ്ജിക്ക് വിലമതിക്കാനാവാത്തത്:ആൻഡ്രേ ക്യൂരി
2017ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ലോക റെക്കോർഡ് എത്തുക ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്.പിഎസ്ജി എന്ന ക്ലബ്ബിന് വലിയ വളർച്ചയാണ് നെയ്മറുടെ വരവ് സമ്മാനിച്ചിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടി എപ്പോഴും നെയ്മർ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ പരിക്കുകളും വിവാദങ്ങളും പലപ്പോഴും തടസ്സമായി നിലകൊള്ളുകയും ചെയ്തു.
പ്രമുഖ ബ്രസീലിയൻ ഏജന്റായ ആൻഡ്രേ ക്യൂരി നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് നെയ്മർ പിഎസ്ജിക്ക് വിലമതിക്കാനാവാത്ത ഒരു താരമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേയും ലയണൽ മെസ്സിയുമൊക്കെ പിഎസ്ജിയിലേക്ക് വരാനുള്ള കാരണം നെയ്മർ ജൂനിയർ ആണെന്നും ക്യൂരി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
6 years ago, Neymar joined PSG 🇧🇷✨ pic.twitter.com/ZzWgW7HTPY
— Ligue 1 English (@Ligue1_ENG) August 3, 2023
” നെയ്മർ പിഎസ്ജി എന്ന ക്ലബ്ബിന് നൽകിയതെല്ലാം വിലമതിക്കാനാവാത്തതാണ്.പിഎസ്ജി എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങ്ങ് നെയ്മറുടെത് തന്നെയാണ്. അദ്ദേഹം ക്ലബ്ബിന് നൽകിയ മാർക്കറ്റിംഗ് അവിശ്വസനീയമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ഇപ്പോൾ പിഎസ്ജിയുടെ ജേഴ്സികൾ കാണാം.അതിനു തുടക്കം കുറിച്ചത് നെയ്മറാണ്. നെയ്മർ കാരണമാണ് മെസ്സിയും എംബപ്പേയുമൊക്കെ പിഎസ്ജിയിൽ എത്തിയത്. ബാഴ്സയും ചെൽസിയും മറ്റുള്ള ക്ലബ്ബുകളുമൊക്കെ എത്രയോ താരങ്ങൾക്ക് വേണ്ടി 100 മില്യണിന് മുകളിൽ ചിലവഴിച്ചിട്ടുണ്ട്. അതിൽ എത്രയെണ്ണം ഫലം കണ്ടിട്ടുണ്ട്? ഭൂരിഭാഗവും ഫലം കാണാതെ പോവുകയാണ് ചെയ്തിട്ടുള്ളത്.അപ്പോഴാണ് നെയ്മറുടെ വില നമുക്ക് മനസ്സിലാവുക. അദ്ദേഹം പിഎസ്ജിക്ക് വില മതിക്കാനാവാത്ത ഒന്നാണ് “ഇതാണ് ക്യൂരി പറഞ്ഞിട്ടുള്ളത്.
നെയ്മർ ജൂനിയർ പാരിസ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ തന്നെ തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഇടക്കാലത്തും സജീവമായിരുന്നു. പക്ഷേ നെയ്മറെ തിരികെ കൊണ്ടുവരാൻ ഇപ്പോൾ എഫ്സി ബാഴ്സലോണ ഉദ്ദേശിക്കുന്നില്ല.എംബപ്പേയെ കൂടി പിഎസ്ജിക്ക് നഷ്ടമാവുകയാണ്. അതുകൊണ്ടുതന്നെ നെയ്മറെ കേന്ദ്രീകരിച്ചാണ് ഇനി ക്ലബ്ബ് മുന്നോട്ട് പോവുക.