ആ മൂന്ന് സൂപ്പർ താരങ്ങളാണ് എന്റെ പ്രചോദനങ്ങൾ, മനസ്സ് തുറന്ന് എംബാപ്പെ
നിലവിൽ ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന സൂപ്പർ താരങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ ത്രയമാണ് തന്റെ ഹീറോകളെന്ന് പിഎസ്ജിയുടെ യുവസൂപ്പർ താരം കെയ്‌ലിൻ എംബാപ്പെ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് അനുവദിച്ച ചോദ്യോത്തരവേളയിലാണ് ഈ മൂന്ന് പേരും തന്നെ ഒരുപാട് സ്വാധീനിച്ചെന്നും തന്റെ ആരാധനാപാത്രങ്ങളാണ് ഇവരെന്നും എംബാപ്പെ അഭിപ്രായപ്പെട്ടത്. നിലവിൽ നെയ്മർ ജൂനിയർ താരത്തിന്റെ സഹതാരം കൂടിയാണ്. ഈ മൂന്ന് പേരോടൊപ്പം ഈ സീസണിൽ തകർപ്പൻ പ്രകടനം തന്നെയാണ് കെയ്‌ലിൻ എംബാപ്പെയും കാഴ്ച്ചവെക്കുന്നത്.
👀 Mbappé: “El mejor gol que recuerdo es la chilena de Cristiano a Buffon”
— Mundo Deportivo (🏠 #yomequedoencasa) (@mundodeportivo) April 29, 2020
🔊 “Cristiano Ronaldo me gustaba mucho y durante el tiempo que tuvimos a Cristiano y Messi disfruté mucho. He jugado también con Neymar, que era un ídolo cuando yo era pequeño"https://t.co/Ke3hmLuErW pic.twitter.com/oMQAQPqnbs
” എനിക്ക് ഒരുപാട് ആരാധനാപാത്രങ്ങളുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന താരമാണ്. ഈ സമയത്ത് തന്നെ മെസ്സിയും എനിക്ക് പ്രചോദനം നൽകുന്ന താരമാണ്. എനിക്ക് നെയ്മറിനോടൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ ഈ യുവത്വത്തിൽ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവരും മൂന്ന് പേരടെയും ശൈലിയും ശക്തിയും ഒരുപാട് പ്രചോദനമാണ്. അത്കൊണ്ട് തന്നെ ഇതിൽ നിന്നെല്ലാം പാഠമുൾകൊണ്ട് മികച്ച താരമാവാൻ ഞാനും ശ്രമിക്കും ” എംബാപ്പെ പറഞ്ഞു.
KYLIAN MBAPPE:
— The CR7 Timeline. (@TimelineCR7) April 28, 2020
“Cristiano Ronaldo’s bicycle kick goal against Buffon is the BEST GOAL I’ve ever seen. That is a LEGENDARY goal.”
👏🔥
pic.twitter.com/VAEQwQzGsn
താൻ കണ്ട ഏറ്റവും മികച്ച ഗോൾ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെതിരെ നേടിയ ബൈസിക്കിൾ ഗോളാണെന്ന് എംബാപ്പെ ഉത്തരം നൽകി. 2018 ൽ യുവന്റസിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റയലിന് വേണ്ടിയായിരുന്നു റൊണാൾഡോ ആ ഗോൾ നേടിയത്. എന്ത്കൊണ്ട് എന്നതിന് ഉത്തരമായി അത് നേടിയ ബുഫണിനെതിരെയായിരുന്നു എന്നും എംബാപ്പെ ഉത്തരം നൽകി. ബുഫണിനെതിരെ നേടിയത് കൊണ്ടാണ് അത് മികച്ചതിൽ മികച്ചതാവുന്നതെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.