ആരാധകരുടെ ആക്രമണം അതിരുവിട്ടു, ക്ലബ്ബ് വിടാൻ തീരുമാനിച്ച് പിഎസ്ജി സൂപ്പർ താരം!

പിഎസ്ജി ആരാധക കൂട്ടായ്മയായ പിഎസ്ജി അൾട്രാസ് ഈയിടെ വ്യാപകമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ആരാധകരുടെ ഈ പ്രതിഷേധങ്ങൾ ക്ലബ്ബിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്.പിഎസ്ജി ആരാധകർ തങ്ങളുടെ താരങ്ങളെ പരസ്യമായി തെറിവിളിക്കുകയും ക്ലബ്ബ് വിട്ടുപോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ആരാധകരുടെ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടിവന്ന സൂപ്പർതാരങ്ങളിൽ ഒരാളാണ് മാർക്കോ വെറാറ്റി.

ആരാധകരുടെ ഈ പ്രവർത്തികളിൽ മാർക്കോ വെറാറ്റി കടുത്ത അസംതൃപ്തനാണ്. ദീർഘകാലമായി ക്ലബ്ബിൽ തുടരുന്ന വെറാറ്റിക്ക് ആ ഒരു പരിഗണനയോ ബഹുമാനമോ പിഎസ്ജി ആരാധകർ നൽകിയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ വെറാറ്റി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വെറാറ്റി ക്ലബ്ബ് എന്ന് തന്നെയാണ് GFFN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നേരത്തെ താരത്തിന് വേണ്ടി പല ക്ലബ്ബുകൾ ശ്രമിക്കുകയും ഓഫറുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊക്കെ പിഎസ്ജി നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് പോവാനാണ് ഈ സൂപ്പർതാരം ആഗ്രഹിക്കുന്നത്. പക്ഷേ നിലവിലെ അവസ്ഥയിൽ അത് വളരെ സങ്കീർണമാണ്. എന്തെന്നാൽ നിലവിൽ പിഎസ്ജിയിൽ അദ്ദേഹം കൈപ്പറ്റുന്ന സാലറി 12 മില്യൺ യൂറോയാണ്.

ഈ സാലറി നൽകാൻ യുവന്റസ്സിന് സാധിച്ചേക്കില്ല.MLS ക്ലബ്ബായ ഇന്റർ മിയാമിക്ക് കൂടി താല്പര്യമുള്ള ഒരു താരമാണ് വെറാറ്റി. അതുകൊണ്ടുതന്നെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വെറാറ്റിക്ക് വേണ്ടി ഇന്റർ മിയാമി ശ്രമങ്ങൾ നടത്തിയേക്കും. ഇന്ററിന്റെ ഉടമയായ ബെക്കാമും വെറാറ്റിയും മുമ്പ് ഒരുമിച്ച് കളിച്ചവരാണ്. ഏതായാലും താരത്തെ കൈവിടാൻ പിഎസ്ജി തയ്യാറാകുമോ എന്നുള്ളത് കണ്ടറിയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *