സെർജിയോ ബുസ്ക്കെറ്റ്സിന് വിടവാങ്ങൽ സന്ദേശവുമായി ലയണൽ മെസ്സി.

ഈ സീസണിന് ശേഷം താൻ എഫ്സി ബാഴ്സലോണയുടെ ജേഴ്സിയിൽ ഉണ്ടാവില്ല എന്ന കാര്യം അവരുടെ ഇതിഹാസതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 18 വർഷത്തെ ബാഴ്സ കരിയറിനാണ് ബുസ്ക്കെറ്റ്സ് വിരാമം കുറിക്കുന്നത്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താരമാണ് ബുസ്ക്കെറ്റ്സ്.

ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ സ്പാനിഷ് താരം.ബാഴ്സ വീടും അന്ന് പ്രഖ്യാപിച്ചതോടുകൂടി താരത്തിന് ഒരു അവസാന സന്ദേശം ലയണൽ മെസ്സി നൽകിയിട്ടുണ്ട്. ഒരു പെർഫെക്റ്റ് നമ്പർ 10 ആണ് നിങ്ങൾ എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മെസ്സി തന്റെ വാക്കുകൾ പങ്കുവെച്ചിട്ടുള്ളത്.

ബുസി..കളത്തിനകത്ത് നിങ്ങൾ എപ്പോഴും നമ്പർ ഫൈവ് ആയിരുന്നു.. പക്ഷേ ഒരു താരം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും നിങ്ങൾ ഒരു പെർഫെക്റ്റ് നമ്പർ 10 ആണ്.നിങ്ങളുടെ പുതിയ ഘട്ടത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.നമ്മൾ ഒരുപാട് മനോഹരമായ നിമിഷങ്ങളും സങ്കീർണമായ നിമിഷങ്ങളും ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്. അത് എല്ലാ കാലത്തും അങ്ങനെ തന്നെ നിലനിൽക്കും ‘ഇതാണ് ലയണൽ മെസ്സിയുടെ കുറിപ്പ്.

ബാഴ്സയിൽ ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് മെസ്സിയും ബുസിയും.ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തിയാൽ ബുസി ക്ലബ്ബിൽ തന്നെ തുടരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാര്യത്തിൽ ഒരു ഉറപ്പും ലഭിക്കാതെ വന്നതോടുകൂടിയാണ് താരം ബാഴ്സയോട് വിട പറയാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!