ആദ്യത്തെ വിഷ് പിഎസ്ജിയിൽ നിന്നും,മെസ്സിയുടെ ജന്മദിനം കൊണ്ടാടാൻ ഫുട്ബോൾ ലോകം!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ 35-ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മെസ്സിക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. ഈ ആരാധകർ എല്ലാവരും തന്നെ എല്ലാം മെസ്സിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.മെസ്സിക്ക് 35 വയസ്സായി എന്നുള്ളത് പലർക്കും ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒരു കാര്യം കൂടിയാണ്.

ഏതായാലും മെസ്സിക്ക് ആദ്യത്തെ വിഷ് ലഭിച്ചത് താരത്തിന്റെ ക്ലബ്ബായ പിഎസ്ജിയിൽ തന്നെയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പിഎസ്ജി മെസ്സിക്ക് ആശംസകൾ അറിയിച്ചത്.പിഎസ്ജിയുടെ ഷർട്ടിൽ മെസ്സി നിൽക്കുന്ന ഒരു ചിത്രമാണ് ഇവർ പങ്കു വെച്ചിട്ടുള്ളത്.കൂടാതെ അർജന്റൈൻ ദേശീയ പതാകയുടെ നിറമുള്ള ബർത്ത് ഡേ കേക്കും മെസ്സിയുടെ കയ്യിലുണ്ട്.” ഹാപ്പി ബർത്ത് ഡേ ലിയോ,ഇത് സന്തോഷത്തിന്റെ വർഷമായി മാറട്ടെ ” എന്നാണ് ഇവർ കുറിച്ചിരിക്കുന്നത്.കൂടാതെ കിരീടത്തിന്റെ ഇമോജിയും വാമോസ് പാരീസ് എന്ന ടാഗും ഇവർ നൽകിയിട്ടുണ്ട്. ഒരുപക്ഷേ ഖത്തർ വേൾഡ് കപ്പ് മെസ്സിക്ക് നേടാൻ കഴിയട്ടെ എന്ന വ്യാഖാനമാണ് ഇതിന് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് നൽകിയിരിക്കുന്നത്.

അതേസമയം മെസ്സിയുടെ ഭാര്യയായ അന്റോനെല്ലയിൽ നിന്നും വിഷ് വന്നിട്ടുണ്ട്.” ഹാപ്പി ബർത്ത് ഡേ മൈ ലവ്,നിങ്ങളെ ഇനിയും കൂടുതൽ സ്നേഹിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ് ” ഇതാണ് അവർ കുറിച്ചിരിക്കുന്നത്.

ഏതായാലും ഇനിയും ഒരുപാട് സെലിബ്രിറ്റി വിഷുകൾ ലയണൽ മെസ്സിയെ കാത്തിരിക്കുന്നുണ്ട്.ഇത്തവണ ഇബിസ ദ്വീപിൽ വെച്ചായിരിക്കും മെസ്സിയുടെ ബർത്ത് ഡേ സെലിബ്രേഷനുകൾ നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *