സിദാൻ, മെസ്സി, നസാരിയോ എന്നിവരെപ്പോലെയാണ് എംബപ്പേ : പിഎസ്ജി ഇതിഹാസം!

സൂപ്പർ താരം കിലിയൻ എംബപ്പേ ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. താരത്തിന് വേണ്ടിയുള്ള റയലിന്റെ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ പിഎസ്ജി എളുപ്പത്തിൽ വിട്ടു കൊടുക്കാനുള്ള ഒരുക്കത്തിലുമല്ല. ഏതായാലും ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ ഈ കാര്യത്തിൽ എന്ത് പുരോഗതി ഉണ്ടാവുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

അതേസമയം കിലിയൻ എംബപ്പേയെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പിഎസ്ജി ഇതിഹാസതാരമായ പൗലേറ്റ. സിദാൻ, മെസ്സി, റൊണാൾഡോ നസാരിയോ എന്നീ മൂന്ന് ഇതിഹാസങ്ങളെ പോലെയാണ് കിലിയൻ എംബപ്പേ എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.2003 മുതൽ 2008 വരെ പിഎസ്ജിയുടെ ജേഴ്സിയണിഞ്ഞ പോർച്ചുഗീസ് താരമായ പൗലേറ്റ. അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

https://twitter.com/SportsbookBTC/status/1431288785531125763?s=19

” സിദാൻ, മെസ്സി,റൊണാൾഡോ നസാരിയോ എന്നീ ഇതിഹാസങ്ങളെ പോലെയാണ് കിലിയൻ എംബപ്പെയും.അദ്ദേഹത്തിന് അസാധാരണമായ ഒരു ക്വാളിറ്റി ലഭിച്ചിട്ടുണ്ട്.തീർച്ചയായും ഒരു താരമെന്ന നിലയിൽ ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു ” ഇതാണ് പൗലേറ്റ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക്‌ വേണ്ടി ലീഗ് വണ്ണിൽ 27 ഗോളുകൾ നേടാൻ എംബപ്പേക്ക്‌ കഴിഞ്ഞിരുന്നു. ഈ സീസണിലും താരം മികച്ച ഫോമിൽ തന്നെയാണ് പിഎസ്ജിക്ക്‌ വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. എംബപ്പേ പിഎസ്ജി വിടുന്നില്ല എങ്കിൽ മെസ്സി-നെയ്മർ-എംബപ്പേ ത്രയത്തെ ഈ സീസണിൽ നമുക്ക് കാണാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!