വേൾഡ് കപ്പ് കഴിഞ്ഞു, ഇനി വേഗം പിഎസ്ജിയിൽ ഫോക്കസ് ചെയ്യൂ : താരങ്ങളോട് ഗാൾട്ടിയർ!
ഇന്നലെ കോപ ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി ഷറ്റെറൂക്സിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി പ്രധാനപ്പെട്ട താരങ്ങൾ ഒന്നും തന്നെ കളിച്ചിരുന്നില്ല. ഇനി ലീഗ് വണ്ണിൽ പിഎസ്ജിയുടെ അടുത്ത മത്സരം ആങ്കേഴ്സിനെതിരെയാണ്.
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ലെൻസിനെതിരെ ഒരു ഞെട്ടിക്കുന്ന തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ തോൽവിയിൽ നിന്നും പിഎസ്ജിക്ക് മുക്തരാവേണ്ടതുണ്ട്.പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പ് അവസാനിച്ച സ്ഥിതിക്ക് താരങ്ങൾ എല്ലാവരും തന്നെ പിഎസ്ജിയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Christophe Galtier to @beinsports_FR: “Leo Messi is fine, we hope to have him for the next match against Angers.” 🇦🇷🔜 pic.twitter.com/Ea3CbNORwG
— PSG Report (@PSG_Report) January 6, 2023
” ഞങ്ങളുടെ ഒരുപാട് താരങ്ങൾ റിക്കവർ ആവാനുണ്ട്.എത്രയും പെട്ടെന്ന് നിർബന്ധമായും ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഒരുമിക്കേണ്ടതുണ്ട്. കാരണം പിഎസ്ജിക്ക് ഇത്തവണ വലിയ ലക്ഷ്യങ്ങളാണ് ഉള്ളത്.വേൾഡ് കപ്പിന് ശേഷം ബുദ്ധിമുട്ട് ഉണ്ടാവും എന്നുള്ളത് എനിക്കറിയാം.പക്ഷേ അത് അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരും ഇനി എത്രയും വേഗത്തിൽ പിഎസ്ജിയിൽ റീ ഫോക്കസ് ചെയ്യണം.ഒരുപാട് താരങ്ങളെ നിലവിൽ ഞങ്ങൾക്ക് ലഭ്യമല്ല. പക്ഷേ അടുത്ത മത്സരത്തിൽ ആങ്കേഴ്സിനെതിരെ അവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു ” ഇതാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഇല്ലാതെയാണ് ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി കളിച്ചിരുന്നത്. ഈ മൂന്ന് പേരും അടുത്ത മത്സരത്തിൽ ഒരുമിച്ച് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.