റയൽ മാഡ്രിഡ്‌ പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് സുവാരസ്

ചിരവൈരികളായ റയൽ മാഡ്രിഡ്‌ ലാലിഗയിൽ പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാഴ്‌സ സൂപ്പർ സ്ട്രൈക്കെർ ലൂയിസ് സുവാരസ്. ഇന്നലത്തെ കറ്റാലൻ ഡെർബിയിൽ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലത്തെ മത്സരത്തിൽ വിജയഗോൾ കണ്ടെത്തിയത് ലൂയിസ് സുവാരസ് ആയിരുന്നു. ജയത്തോടെ റയൽ മാഡ്രിഡുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറക്കാൻ ബാഴ്‌സക്ക് സാധിച്ചിട്ടുണ്ടെങ്കിലും റയൽ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ റയൽ മാഡ്രിഡ്‌ പോയിന്റ് നഷ്ടപ്പെടുത്തൽ ബാഴ്സക്ക് അത്യാവശ്യമാണ്. ഈയൊരു അവസരത്തിലാണ് റയൽ പോയിന്റ് നഷ്ടപ്പെടുത്തുമെന്നുള്ള പ്രതീക്ഷയോടെ സുവാരസ് മുന്നോട്ട് വന്നത്. ബാഴ്‌സക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങൾ വിജയിക്കണമെന്നും അതോടൊപ്പം തന്നെ റയൽ മാഡ്രിഡ്‌ പോയിന്റ് നഷ്ടപ്പെടുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

” ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതേ സമയം ഞങ്ങളുടെ എതിരാളികൾ പോയിന്റ് നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ മത്സരങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എസ്പാനോളിന്റെ സാഹചര്യം പരിഗണിച്ച് ഈ മത്സരം ബുദ്ദിമുട്ടേറിയതാവുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾക്ക് വിജയിക്കാനായി എന്നും മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു എന്നുമാണ്. കാര്യങ്ങൾ എല്ലാം തന്നെ തീരുമാനിക്കുന്നത് പരിശീലകൻ തന്നെയാണ്. തീർച്ചയായും നല്ലൊരു സിസ്റ്റം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന് എല്ലായിപ്പോഴും ഞങ്ങളുടെ പിന്തുണയുണ്ടാവും ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!