മെസ്സി ഇന്നിറങ്ങുമോ? നെയ്മർ റയലിനെതിരെ കളിക്കുമോ? മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ട് പിഎസ്ജി!

ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ഒളിമ്പിക് ലിയോണാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് ലിയോണിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.പിഎസ്ജിയിപ്പോൾ തങ്ങളുടെ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്.കോവിഡിന് ശേഷമുള്ള റിക്കവറി സ്റ്റേജിലാണ് മെസ്സി ഇനി തുടരുക എന്നാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്. അതായത് ഇന്നത്തെ മത്സരത്തിൽ മെസ്സി ഉണ്ടാവില്ല. അതേസമയം അടുത്ത മത്സരത്തിൽ മെസ്സി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം നെയ്മറുടെ റിപ്പോർട്ടും ഇവർ പുറത്ത് വിട്ടിട്ടുണ്ട്.നെയ്മറിപ്പോൾ പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമത്തിലാണെന്നും മൂന്ന് ആഴ്ച്ചക്കുള്ളിൽ നെയ്മർ പരിശീലനത്തിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നുമാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്. അതായത് റയലിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ തന്നെ നെയ്മർ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!