ഫുട്ബോളില്ലാതെ ജീവിക്കാൻ കഴിയുന്നില്ലെന്ന് നെയ്മർ ജൂനിയർ
ഫുട്ബോളില്ലാതെ ജീവിക്കാൻ കഴിയുന്നില്ലെന്നറിയിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. താൻ ഫുട്ബോളിനെ മിസ്സ് ചെയ്യുന്നുവെന്നും ഫുട്ബോൾ ഇനിയെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ താൻ വ്യാകുലപ്പെടുന്നവനാണ് എന്നുമാണ് നെയ്മർ അറിയിച്ചത്. കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഫുട്ബോൾ ഇല്ലാത്ത ജീവിതം എത്ര പ്രയാസകരമായതാണ് എന്ന് നെയ്മർ തുറന്നുപറഞ്ഞത്.
” ഇനി എന്ന് കളിക്കാനാവും എന്നെനിക്കറിയില്ല. അതെനിക്ക് വലിയ ഉത്കണ്ഠയാണ് സൃഷ്ടിക്കുന്നത്. ഞാൻ കളികളെയും പിഎസ്ജി സഹതാരങ്ങളെയും വലിയ തോതിൽ മിസ് ചെയ്യുന്നു. ഫുട്ബോൾ ഇല്ലാതെ കഴിയുന്നില്ല. എനിക്കറിയാം ആരാധകരും ഫുട്ബോൾ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്ന്. ഉടനെ തന്നെ ഫുട്ബോളിനെ കുറിച്ച് ഒരു ശുഭവാർത്ത കേൾക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” നെയ്മർ തന്റെ വെബ്സൈറ്റിൽ കുറിച്ചിട്ടു. നിലവിൽ ബ്രസീലിലാണ് താരം. ക്ലബിന്റെ അനുമതിയോട് കൂടി മാർച്ചിൽ തന്നെ നെയ്മർ ജന്മനാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂൺ പകുതിയോടെ മത്സരങ്ങൾ ആരംഭിക്കാമെന്ന കണക്കുക്കൂട്ടലുകളിലാണ് ഫ്രഞ്ച് ലീഗ് അധികൃതർ