നെയ്മർക്ക് പാരീസിൽ മടങ്ങിയെത്താം, ഈ നിബന്ധനകൾ പാലിക്കണമെന്ന് മാത്രം
സൂപ്പർ താരം നെയ്മർ ജൂനിയർ കൊറോണ പ്രതിസന്ധിക്കിടെ പാരീസ് വിട്ട് ബ്രസീലിലേക്ക് മടങ്ങിയിരുന്നു. എന്നാൽ താരത്തിന് പാരീസിലേക്ക് നിലവിലെ മടങ്ങിയെത്താനാവില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മെയ് പതിനൊന്ന് വരെ ഫ്രാൻസിൽ അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഫ്രാൻസിലേക്ക് പ്രവേശിക്കാനാവുമായിരുന്നില്ല. ഇതോടെ നെയ്മറുടെ മടങ്ങി വരവ് അനിശ്ചിതത്തിലായിരുന്നു. താരത്തിന് ഇരട്ടപൗരത്വം ഇല്ലാത്തതും തിരിച്ചടിയായി.എന്നാലിപ്പോൾ താരത്തിന് ഫ്രാൻസിലേക്ക് പ്രവേശിക്കാനുള്ള വഴികൾ മുന്നിൽ തുറന്നിരിക്കുകയാണ്.
നിലവിലെ പാരീസിലേക്കെത്താൻ മൂന്ന് നിബന്ധനകൾ ആണ് നെയ്മർ പാലിക്കേണ്ടത്. ഒന്നാമതായി താരത്തിന്റെ ഫ്രാൻസിലെ റസിഡൻസ് പ്രൂഫ് വേണം. രണ്ടാമതായി വാലിഡായ റസിഡൻസ് പെർമിഷനും താരത്തിന് വേണം. മൂന്നാമതായി ബ്രസീലിൽ നിന്നും ഫ്രാൻസിലേക്കെത്താനുള്ള പ്രൈവറ്റ് ജെറ്റും വേണം. ഈ മൂന്ന് നിബന്ധനകളും നിലവിൽ നെയ്മർക്ക് പാലിക്കാൻ കഴിയുന്ന ഒന്നാണ്. ഇതിനാൽ താരത്തിന് ഫ്രാൻസിൽ തിരിച്ചെത്താനാവും.