നെയ്മറുടെ അഭാവത്തിലും ഉജ്ജ്വലവിജയം സ്വന്തമാക്കി പിഎസ്ജി, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് ഉജ്ജ്വലവിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോണ്ടെപെല്ലിയറിനെ പിഎസ്ജി തകർത്തു വിട്ടത്. സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലും പിഎസ്ജി മിന്നുന്നപ്രകടനം കാഴ്ച്ചവെക്കുകയായിരുന്നു. പിഎസ്ജിക്ക് വേണ്ടി കോളിൻ ഡാഗ്ബ, മോയ്സെ കീൻ, കിലിയൻ എംബാപ്പെ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. സൂപ്പർ താരം നെയ്മർക്ക് ടുഷൽ വിശ്രമം അനുവദിക്കുകയായിരുന്നു. മധ്യനിര താരം റഫീഞ്ഞയും മത്സരത്തിൽ മികച്ചു നിന്നു. ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയതും താരം തന്നെയാണ്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാൻ പിഎസ്ജിക്കായി. പതിമൂന്ന് മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
C'est une… Victoire !!! 💪 #MHSCPSG
— Paris Saint-Germain (@PSG_inside) December 5, 2020
Quelle fin de match ! Et un nouveau 3-1 cette semaine ! ✅
🔴🔵 #AllezParis pic.twitter.com/GSqHFMjvu2
പിഎസ്ജി : 6.87
ഡിമരിയ : 7.6
കീൻ : 7.7
റഫീഞ്ഞ : 8.2
ഗയെ : 7.3
ഹെരേര : 6.1
ബക്കെർ : 6.3
കുർസാവ : 7.4
ഡയാലോ : 6.6
പെമ്പലെ : 7.0
ഡാഗ്ബ : 6.8
നവാസ് : 6.4
റൂയിസ് അറ്റിൽ : 6.1-സബ്
പെരേര : 6.4-സബ്
കെഹ്റർ : 6.8-സബ്
എംബാപ്പെ : 6.8-സബ്
പരേഡസ് : 6.5-സബ്
Bienvenue dans le club des 1⃣0⃣0⃣ @KMbappe ! ❤️💙#WeAreParis pic.twitter.com/qPZ8DCSqaJ
— Paris Saint-Germain (@PSG_inside) December 5, 2020