തിളങ്ങിയത് വെറാറ്റിയും നെയ്മറും, പ്ലയെർ റേറ്റിംഗ് അറിയാം
കോപ്പേ ഡി ലാലിഗ ഫൈനലിൽ ലിയോണിനെ തകർത്തു കൊണ്ട് ഈ സീസണിലെ നാലാമത്തെ കിരീടമായിരുന്നു പിഎസ്ജി സ്വന്തം ഷെൽഫിൽ എത്തിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ഗോളുകൾ ഒന്നും തന്നെ നേടാനാവാതെ വന്നതോടെ അധികസമയവും കടന്നു പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ലിയോണിന്റെ ആറാമത്തെ കിക്ക് തടഞ്ഞിടുകവഴി പിഎസ്ജിയുടെ ഹീറോ ആവാൻ കെയ്‌ലർ നവാസിന് സാധിക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ മുന്നിൽ നിൽക്കുന്ന പേരുകളാണ് മാർകോ വെറാറ്റിയും നെയ്മർ ജൂനിയറും. ഹൂ സ്‌കോർഡ് ഡോട്ട് കോം റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് വെറാറ്റിക്ക് ആണ്. 8.6 ആണ് വെറാറ്റിയുടെ റേറ്റിംഗ്. രണ്ടാമതുള്ള നെയ്മറുടെ റേറ്റിംഗ് 8.3 യാണ്. ഇരുവരും ലിയോൺ ഗോൾമുഖത്ത് വലിയ രീതിയിലുള്ള ഭീഷണികൾ സൃഷ്ടിച്ചിരുന്നുവെങ്കിലും ലിയോൺ ഗോൾകീപ്പർ ലോപസ് രക്ഷകനാവുകയായിരുന്നു. ലോപ്പസിന്റെ റേറ്റിംഗ് 7.5 ആണ്. ഇന്നലെ പിഎസ്ജിക്ക് ആകെ ലഭിച്ച റേറ്റിംഗ് 6.91 ആണ്. ലിയോണിനാവട്ടെ 6.82-ഉം ലഭിച്ചു. ഇന്നലത്തെ ഫൈനലിലെ പിഎസ്ജി താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Trophée des champions ✔️
— Paris Saint-Germain (@PSG_inside) July 31, 2020
Ligue 1 ✔️
Coupe de France ✔️
Coupe de la Ligue ✔️
🏆🏆🏆🏆 Un quadruplé national 🇫🇷 pic.twitter.com/5TUpTQ13yq
പിഎസ്ജി – 6.91
മരിയ : 6.8
നെയ്മർ : 8.3
ഇകാർഡി : 5.9
വെറാറ്റി : 8.6
പാരഡെസ് : 6.5
ഹെരേര : 6.9
കെഹ്റർ : 6.6
ഡിയാലോ : 6.0
കിംമ്പപ്പെ : 7.3
ബക്കെർ : 7.2
നവാസ് : 7.1
സറാബിയ : 6.7
ഗയെ : 6.6
മാർക്കിഞ്ഞോസ് : 6.5
സിൽവ : 6.9
— Paris Saint-Germain (@PSG_inside) July 31, 2020