ഗാൾട്ടിയറുടെ ഭാവി തുലാസിൽ,സിദാനെ കൊണ്ടു വരാൻ PSG!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. 2011 ന് ശേഷം ഇത് ആദ്യമായാണ് പിഎസ്ജി തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്.ഇതിപ്പോൾ ക്ലബ്ബിന് അകത്ത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറുടെ ഭാവി ഇപ്പോൾ തുലാസിലാണ്. അതായത് ബയേണിനെതിരെയുള്ള രണ്ടാം പാദമത്സരത്തിൽ വിജയിച്ചുകൊണ്ട് മുന്നോട്ടുപോവാൻ ആയിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല പിഎസ്ജി ഇപ്പോഴും പകരക്കാരനായി കൊണ്ട് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സിനദിൻ സിദാനെ തന്നെയാണ്.

നേരത്തെ തന്നെ സിദാനെ പരിശീലകനായ എത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിരുന്നു. എന്നാൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിദാൻ ഉണ്ടായിരുന്നത്. പക്ഷേ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് കരാർ പുതുക്കിയതോടുകൂടി ആ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇനി സിദാനെ എത്തിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജി ക്ലബ്ബ് അധികൃതർ ഉള്ളത്.

പിഎസ്ജി ഇപ്പോൾ ഇതുവരെ സിദാനെ നേരിട്ട് കോൺടാക്ട് ചെയ്തിട്ടില്ല. പക്ഷേ ഉടൻ തന്നെ അത് ഉണ്ടായേക്കും.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ ബുദ്ധിമുട്ടേറിയതാണ്. ഇപ്പോൾ തന്നെ 5 മത്സരങ്ങൾ പിഎസ്ജി പരാജയപ്പെട്ടു കഴിഞ്ഞു.റെന്നസ്,ലെൻസ്,മാഴ്സെ,ബയേൺ,മൊണാക്കോ എന്നിവരാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഇനി പിഎസ്ജിയുടെ അടുത്ത മത്സരം ലില്ലിക്കെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!