ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും ഒരുമിക്കുന്നു.

സൂപ്പർ താരം സെർജിയോ റാമോസിന്റെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് ഈ സീസണിന്റെ അവസാനത്തിലാണ് പൂർത്തിയാവുക. അത് പുതുക്കാൻ ഇതുവരെ പിഎസ്ജി തയ്യാറായിട്ടില്ല. താരത്തിന് ഇതുവരെ പിഎസ്ജി ഓഫറുകൾ ഒന്നും നൽകിയിട്ടില്ല എന്നുള്ളതാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ സെർജിയോ റാമോസ് ക്ലബ്ബ് വിട്ടേക്കും.

കഴിഞ്ഞ സീസണിൽ പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് റാമോസ് കളിച്ചിട്ടുള്ളത്.ഈ സീസണിലായിരുന്നു താരത്തിന് സ്ഥിരമായി അവസരങ്ങൾ ലഭിച്ചത്. എന്നാൽ അവസാനത്തെ കുറച്ചു മത്സരങ്ങളിൽ തിളങ്ങാൻ റാമോസിന് സാധിക്കുന്നില്ല. റാമോസ് ഉൾപ്പെട്ട പ്രതിരോധനിര പലപ്പോഴും വലിയ രൂപത്തിലുള്ള അബദ്ധങ്ങളാണ് വരുത്തിവെക്കുന്നത്.

ഇതുകൊണ്ടൊക്കെയാണ് റാമോസിനെ നിലനിർത്താൻ പിഎസ്ജി ആഗ്രഹിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.മാത്രമല്ല പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ ജോയിൻ ചെയ്യാൻ റാമോസ് തയ്യാറായിക്കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ തന്നെ റാമോസിനെ സ്വന്തമാക്കാനുള്ള താല്പര്യം അൽ നസ്ർ പ്രകടിപ്പിച്ചിരുന്നു. റാമോസിന് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ MLS ക്ലബ്ബുകളാണ്. എന്നിരുന്നാൽ പോലും ആകർഷകമായ സാലറി അൽ നസ്ർ റാമോസിന് വാഗ്ദാനം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ താരം സൗദിയിലേക്ക് എത്താനുള്ള സാധ്യതകൾ ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!