Official:കിംഗ്സ് ലീഗിൽ ചേർന്ന് നെയ്മർ!
ബാഴ്സ ഇതിഹാസമായ ജെറാർഡ് പീക്കെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിങ്സ് ലീഗിന്റെ ഫൈനൽ മത്സരം ഇന്നലെയായിരുന്നു അരങ്ങേറിയിരുന്നത്. എഫ്സി ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്. ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് കിരീടം നേടാൻ എൽ ബാരിയോക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ അനിക്വിലാഡോറസ് എഫ്സിയെ പരാജയപ്പെടുത്തിയിരുന്നത്.
12 ടീമുകളാണ് കിങ്സ് ലീഗിൽ മാറ്റുരക്കുന്നത്.7 താരങ്ങളാണ് ഒരു ടീമിൽ കളിക്കുക.ആകെ 40 മിനിറ്റ് മാത്രമാണ് മത്സര സമയം ഉള്ളത്.കിംഗ്സ് ലീഗിന്റെ ഫസ്റ്റ് എഡിഷനാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. മുൻ അർജന്റീന സൂപ്പർ താരം സെർജിയോ അഗ്വേറോ, ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ എന്നിവരൊക്കെ ഇതിന്റെ ഭാഗമായിരുന്നു.ട്വിച്ചിലൂടെയാണ് ഇതിന്റെ ബ്രോഡ്കാസ്റ്റിംഗ് നടന്നിരുന്നത്.
Neymar will be the president of a Kings League team in Brazil 👀
— ESPN FC (@ESPNFC) March 27, 2023
It was announced in a video showing Piqué getting kidnapped and Neymar demanding Piqué to give him a team 🤣 pic.twitter.com/ZCROvi0vPt
ഫുട്ബോൾ ലോകത്തെ മുൻ താരങ്ങൾ, അതല്ലെങ്കിൽ പ്രശസ്ത സ്ട്രീമേഴ്സ് എന്നിവരാണ് ഓരോ ടീമിന്റെയും ഉടമകൾ.ഇപ്പോഴിതാ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും കിങ്സ് ലീഗിൽ ചേർന്നിട്ടുണ്ട്. അതായത് അടുത്ത സീസണിൽ നെയ്മറുടെ ഉടമസ്ഥതയിൽ ഒരു ടീം കിങ്സ് ലീഗിൽ ഉണ്ടാവും.നെയ്മർ തന്നെയാണ് ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ നെയ്മർ ജൂനിയർ പരിക്ക് മൂലം സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. ഈ സീസണിൽ ഇനി നെയ്മർക്ക് മത്സരങ്ങൾ ഒന്നും കളിക്കാൻ സാധിക്കില്ല.അടുത്ത സീസണിൽ ആണ് ഇനി ആരാധകർക്ക് നെയ്മറെ കളിക്കളത്തിൽ കാണാൻ കഴിയുക.