MSN ഒരുമിക്കാൻ തീരുമാനിച്ചിട്ടുണ്ട്,നെയ്മറെ അറിയില്ല,ഞങ്ങൾ ഒരുമിക്കും: സുവാരസ് പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ഇനി മുതൽ കളിക്കുക. ബാഴ്സയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ വിഫലമായതോടുകൂടിയാണ് മെസ്സി അമേരിക്കയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. മെസ്സിയുടെ സുഹൃത്തായ ലൂയിസ് സുവാരസ് മിയാമിലെത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ സുവാരസ് തന്നെ അത് നിരസിച്ചു കളഞ്ഞിരുന്നു.

അതായത് 2024 വരെ ഗ്രിമിയോയുമായി കോൺട്രാക്ട് ഉണ്ടെന്നും അത് പൂർത്തിയാക്കുമെന്നുമായിരുന്നു സുവാരസ് പറഞ്ഞിരുന്നത്. മാത്രമല്ല വിഖ്യാതമായ MSN ത്രയത്തെ കുറിച്ചും സുവാരസ് ഇപ്പോൾ മനസ്സ് തുറന്നിട്ടുണ്ട്. മെസ്സിയും നെയ്മറും ഞാനും ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. നെയ്മറുടെ കാര്യത്തിൽ ഉറപ്പില്ലെന്നും എന്നാൽ താനും മെസ്സിയും ഒരുമിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ലെന്നും സുവാരസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനും നെയ്മറും മെസ്സിയും ഞങ്ങളുടെ കരിയറിന്റെ അവസാന ദിവസങ്ങൾ ഒരേ ക്ലബ്ബിൽ ചെലവഴിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.ഫുട്ബോളിന്റെ സന്തോഷം പരമാവധി ആസ്വദിക്കുക,ഞങ്ങൾ നേരത്തെ കളിച്ചതുപോലെ ഫുട്ബോൾ കളിക്കുക,ഒരുമിച്ച് വിരമിക്കുക എന്നുള്ളതൊക്കെയാണ് ഞങ്ങളുടെ പ്ലാനുകൾ.നെയ്മറുടെ കാര്യം ഇപ്പോൾ എന്താണ് എന്നുള്ളത് എനിക്കറിയില്ല, പക്ഷേ ഞാനും മെസ്സിയും തീർച്ചയായും ഒരിക്കൽ കൂടി ഒരുമിക്കുക തന്നെ ചെയ്യും ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

2024 വരെയാണ് സുവാരസിന് ഗ്രിമിയോയുമായി കരാർ അവശേഷിക്കുന്നത്. ആ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം സുവാരസ് ഇന്റർ മിയാമിലേക്ക് വരാൻ സാധ്യതയുണ്ട്. അങ്ങനെ മെസ്സിയും സുവാരസ്സും ഒരുമിക്കാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. അതേസമയം നെയ്മർ ജൂനിയർ ഉടനെ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *