700 മില്യൺ റിലീസ് ക്ലോസ് നിലനിൽക്കില്ല, ലാലിഗക്കെതിരെ പ്രസ്താവനയിറക്കി മെസ്സിയുടെ പിതാവ് !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ സുപ്രധാനമായ ഒരു വഴിത്തിരിവാണ് കുറച്ചു മുമ്പ് സംഭവിച്ചിരിക്കുന്നത്. ലാലിഗ മുമ്പ് ഇറക്കിയ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു കൊണ്ടാണ് ലയണൽ മെസ്സിയുടെ പിതാവായ ജോർഗെ മെസ്സി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ലാലിഗയുടെ വിശകലനങ്ങൾ തീർത്തും തെറ്റാണ് എന്നാണ് ഇതിലൂടെ മെസ്സിയുടെ പിതാവ് വ്യക്തമാക്കുന്നത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇതിലൂടെ മെസ്സിയുടെ വിഭാഗം വ്യക്തമാക്കുന്നത്. ഒന്നാമതായി ലാലിഗ നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങൾ തീർത്തും തെറ്റാണ്. നിങ്ങൾ ഏത് കരാർ വിശകലനം ചെയ്തു കൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയത്? 2019/2020 സീസൺ അവസാനിക്കുന്നതോട് കൂടി 700 മില്യൺ യുറോയുടെ റിലീസ് ക്ലോസും അവസാനിച്ചിരിക്കുന്നു എന്നാണ് ഒന്നാമതായി വ്യക്തമാക്കിയ കാര്യം.

രണ്ടാമതായി ലാലിഗ കൈകൊണ്ട നിഗമനങ്ങൾ തീർത്തും തെറ്റാണ്. അതിനാൽ തന്നെ ഈ എഴുന്നൂറ് മില്യൺ റിലീസ് ക്ലോസ് നിലനിൽക്കുകയില്ലെന്നും അത്‌ വഴി മെസ്സിക്ക് ക്ലബ്‌ വിടാനുള്ള വഴികൾ ഉണ്ടെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.മെസ്സി ബാഴ്സയിൽ തന്നെ തുടരും എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഇതോടെ കാര്യങ്ങൾ ഇനി കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. മെസ്സിയും നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ ഇനി നിയമത്തിന്റെ വഴി ആയിരിക്കും അവസാനമാർഗം. അതിനാൽ തന്നെ മെസ്സി-ബാഴ്സ വിഷയം കോടതിയിലേക്ക് നീങ്ങാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *