2010-ലെ ബാലൺ ഡി’ഓർ മെസ്സി അർഹിച്ചതോ? വിവാദങ്ങളോട് പ്രതികരിച്ച് സാവി.

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.ഏർലിംഗ് ഹാലന്റിനെ 105 പോയിന്റുകൾക്കായിരുന്നു മെസ്സി തോൽപ്പിച്ചിരുന്നത്.എന്നാൽ ഇതേ തുടർന്നുള്ള വിമർശനങ്ങൾ ഇപ്പോഴും ഇപ്പോൾ ലോകത്ത് ഉയരുകയാണ്.മെസ്സിയേക്കാൾ കൂടുതൽ ഈ അവാർഡ് അർഹിച്ചത് ഹാലന്റായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകർ ആരോപിക്കുന്നത്.

ലയണൽ മെസ്സിക്ക് അനർഹമായി ഒരുപാട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നൽകിക്കഴിഞ്ഞു എന്ന വിമർശനങ്ങളും ശക്തമാണ്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് 2010ലെ ബാലൺഡി’ഓർ പുരസ്കാരമാണ്.ബാഴ്സക്കൊപ്പവും സ്പെയിൻ ദേശീയ ടീമിനോടൊപ്പം എല്ലാം സ്വന്തമാക്കിയ സാവിയേയും ഇനിയേസ്റ്റയേയും തഴഞ്ഞുകൊണ്ട് ലയണൽ മെസ്സിക്കായിരുന്നു അന്നത്തെ ബാലൺഡി’ഓർ നൽകിയിരുന്നത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും ഇപ്പോഴും തുടരുന്നുണ്ട്.അതുകൊണ്ടുതന്നെ ബാഴ്സയുടെ ഇപ്പോഴത്തെ പരിശീലകനായ സാവി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. മെസ്സി അർഹിച്ച ബാലൺഡി’ഓർ തന്നെയാണ് അന്ന് നേടിയത് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അന്ന് ലോക ചാമ്പ്യന്മാരായതിൽ ഞങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു. ഞാൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നോടൊപ്പം ഇനിയേസ്റ്റയും വിയ്യയും കസിയ്യസും പിക്കെയും റാമോസും ഉണ്ടായിരുന്നു. വോട്ടുകൾ അവർക്കെല്ലാം ലഭിച്ചിട്ടുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം അന്ന് ലയണൽ മെസ്സി അർഹിച്ച, അല്ലെങ്കിൽ ന്യായമായ ഒരു അവാർഡ് തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിന് കാരണം ആ മൊമെന്റിലെ പ്ലെയർ ലയണൽ മെസ്സി തന്നെയായിരുന്നു എന്നതാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണ ഇതിഹാസങ്ങളായ ഇനിയേസ്റ്റ,സാവി എന്നിവർക്ക് തങ്ങളുടെ കരിയറിൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.അക്കാലയളവിൽ ലയണൽ മെസ്സിയുടെ സമ്പൂർണ്ണമായ ആധിപത്യമായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. 8 തവണ നേടിയ മെസ്സി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ സ്വന്തമാക്കിയ വ്യക്തിയാണ്.ഈ അടുത്തകാലത്തൊന്നും ഇത് തകർക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരു റെക്കോർഡ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *