ഹാലണ്ടും നെയ്മറും ബാഴ്സയിലേക്ക്? പ്രതികരണമറിയിച്ച് കൂമാൻ!
ഈ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ബാഴ്സയെ ചുറ്റിപ്പറ്റി ഒട്ടേറെ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരുന്നത്. സൂപ്പർ താരം എർലിങ് ഹാലണ്ട് ബാഴ്‌സയിൽ എത്തുമെന്നായിരുന്നു ഇതിൽ ഒന്നാമത്തേത്. രണ്ടാമതായി നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് തന്നെ തിരികെ വരാൻ ആഗ്രഹിക്കുന്നു എന്നുള്ളതായിരുന്നു. ഈ രണ്ട് സൂപ്പർ താരങ്ങളെയും ബാഴ്സ സൈൻ ചെയ്യാൻ സാധ്യതയുണ്ട് എന്ന രൂപത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഏതായാലും ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്സയുടെ പരിശീലകനായ കൂമാൻ. ഹാലണ്ടിനെയും നെയ്മറിനെയും സൈൻ ചെയ്യൽ സാധ്യമാവുമോ എന്നറിയില്ലെന്നും ബാഴ്സയുടെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കണമെന്നാണ് കൂമാൻ അറിയിച്ചിട്ടുള്ളത്. ഇന്ന് ലാലിഗയിൽ നടക്കുന്ന റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബാഴ്സ പരിശീലകൻ.
Neymar wants to return to @FCBarcelona 🚨
— MARCA in English (@MARCAinENGLISH) April 3, 2021
👉 https://t.co/kCFkXeYjgH pic.twitter.com/0A8xV7WS0H
” നെയ്മറോ ഹാലണ്ടോ ബാഴ്സയിലേക്ക് വരാൻ സാധ്യതയുണ്ടോ എന്നതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല.ഇതിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഞാനല്ല. മറിച്ച് ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.കൂടാതെ നിലവിലെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ട്.ഇതുകൂടി കണക്കിലെടുത്തു കൊണ്ട് അടുത്ത സീസണിൽ ടീമിനെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏതായാലും ഒരിടവേളക്ക് ശേഷം നെയ്മർ-ബാഴ്സ റൂമറുകൾ വീണ്ടും സജീവമായിരിക്കുകയാണിപ്പോൾ.
🎙| Koeman: “I do not know if it is possible for Neymar or Haaland to come. the final decision whether it will be possible or not is up to me, but in the hands of the president, based on the economic situation. We will talk about how to improve the team and then we will see.”
— BarçaTimes (@BarcaTimes) April 4, 2021