സർവ്വം മെസ്സി മയം!
ലാ ലിഗയിൽ മെസ്സി നിറഞ്ഞാടിയ മറ്റൊരു സീസണാണ് കടന്ന് പോയത്. ലീഗിൽ FC ബാഴ്സലോണ രണ്ടാമതായിപ്പോയെങ്കിലും അവരുടെ നായകൻ ലയണൽ മെസ്സിയോളം മികച്ച പ്രകടനം നടത്തിയ മറ്റൊരാൾ ലാ ലിഗയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. 25 ഗോളുകളുമായി ടോപ് സ്കോറർക്കുള്ള പിച്ചീച്ചി ട്രോഫി നേടിയ അദ്ദേഹം തന്നെയാണ് 21 അസിസ്റ്റുകളുമായി അസിസ്റ്റുകളുടെ കാര്യത്തിലും മുന്നിൽ നിന്നത്. പിച്ചീച്ചി ട്രോഫി 7 തവണ നേടി റെക്കോർഡിട്ട മെസ്സി ഒറ്റ സീസണിൽ ലാ ലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
Most
— Squawka Football (@Squawka) July 20, 2020
Mos
Mo
M
Me
Mes
Mess
Messi pic.twitter.com/aAx0enYHxo
ഈ ലാ ലിഗ സീസണിലെ മെസ്സിയുടെ മികവ് മനസ്സിലാക്കാൻ താഴെ തന്നിരിക്കുന്ന കണക്കുകൾ കാണൂ:
- ഏറ്റവും അധികം ഗോളുകൾ – 25
- ഏറ്റവും അധികം അസിസ്റ്റുകൾ – 21
- ഏറ്റവും അധികം ചാൻസുകൾ ക്രിയേറ്റ് ചെയ്തു – 88
- ഏറ്റവും അധികം ബിഗ് ചാൻസുകൾ ക്രിയേറ്റ് ചെയ്തു – 36
- ഏറ്റവും അധികം കംപ്ലീറ്റഡ് ടേക്ക് ഓൺസ് – 182
- ഏറ്റവും അധികം ഷോട്ടുകൾ – 159
- ഏറ്റവും അധികം ഓൺ ടാർഗറ്റ് ഷോട്ടുകൾ – 71
- ഫൈനൽ തേഡിൽ ഏറ്റവും അധികം പാസുകൾ – 1148
- ഏറ്റവും അധികം ഡയറക്ട് ഫ്രീ കിക്ക് ഗോളുകൾ – 5
- ഏറ്റവും അധികം ഹാട്രിക്കുകൾ – 3