സ്പാനിഷ് പൗരത്വം നേടുന്നതിന്റെ തൊട്ടരികിലെത്തി വിനീഷ്യസ് ജൂനിയർ!
2018-ൽ റയൽ മാഡ്രിഡിലെത്തിയ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ക്ലബ്ബിന്റെ നിർണായക താരങ്ങളിലൊരാളാണ്. നിലവിൽ മികച്ച ഫോമിലാണ് ഈ സീസണിൽ താരം റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.
ഏതായാലും വിനീഷ്യസിന്റെ സ്പാനിഷ് പൗരത്വവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് മാർക്ക ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.സ്പാനിഷ് പൗരത്വം ലഭിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ വിനീഷ്യസ് ജൂനിയറുള്ളത്. സ്പാനിഷ് മന്ത്രാലയം ഇക്കാര്യം റയലിനെ അറിയിച്ച് കഴിഞ്ഞു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഈ പൗരത്വം ലഭിച്ചു കഴിഞ്ഞാൽ ഇരട്ട പൗരത്വമുള്ള വ്യക്തിയായി മാറാൻ വിനീഷ്യസിന് സാധിച്ചേക്കും.
He's in the final stages of the process.https://t.co/khYzDwytZr
— MARCA in English (@MARCAinENGLISH) April 1, 2022
സ്പെയിനിൽ രണ്ടുവർഷം താമസിച്ചാൽ മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുകയൊള്ളൂ.പിന്നീട് സ്പെയിനിന്റെ ഭരണഘടനയെ പറ്റിയും സംസ്കാരത്തെ പറ്റിയുള്ള CCSE ടെസ്റ്റ് പാസാകേണ്ടതുണ്ട്.കൂടാതെ ഓറൽ എക്സാസും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ സ്പാനിഷ് പൗരത്വം ലഭിക്കുകയുള്ളൂ.
വിനീഷ്യസിന് പൗരത്വം ലഭിച്ചു കഴിഞ്ഞാൽ അതിന്റെ ഗുണം റയൽ മാഡ്രിഡിമുണ്ട്.അതായത് യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുമുള്ള ഒരു താരത്തിനുള്ള ഇടം റയലിൽ ഉണ്ടാവുമെന്നുള്ളത്.കൂടാതെ റയലിന്റെ മറ്റു ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോയും മിലിറ്റാവോയും സ്പാനിഷ് പൗരത്വം നേടാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ കുബോ,റെയ്നീർ എന്നിവർരുടെ കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഇല്ല.