സോഷ്യൽ മീഡിയയിലൂടെ മെസ്സിക്ക് നന്ദി പറഞ്ഞ് യാത്രയപ്പ് നൽകി ബാഴ്സ!

ഇന്നലെ അർധ രാത്രിയോടെയാണ് ലയണൽ മെസ്സിയുടെ കരാർ പുതുക്കാനായിട്ടില്ലെന്നും അദ്ദേഹം ബാഴ്‌സയോടൊപ്പം തുടരില്ലെന്നും എഫ്സി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചത്. ഒരു സൂചനകളുമില്ലാതെയാണ് ബാഴ്‌സ തികച്ചും അപ്രതീക്ഷിതമായി മെസ്സിയുടെ വിടവാങ്ങൽ അറിയിച്ചത്. അത്കൊണ്ട് തന്നെ മെസ്സി ബാഴ്‌സ ജേഴ്സിയിൽ ഇനിയില്ല എന്ന യാഥാർഥ്യം പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ഏതായാലും തക്കം പാർത്തു നിന്ന പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

അതേസമയം കരാർ പുതുക്കാനായില്ല എന്ന ഔദ്യോഗിക പ്രസ്താവനക്ക്‌ ശേഷം മെസ്സിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ ബാഴ്‌സ പങ്കുവെച്ചിട്ടുണ്ട്.നന്ദി ലിയോ എന്ന ക്യാപ്ഷനോട്‌ കൂടി മെസ്സിയുടെ വീഡിയോയാണ് പിന്നീട് ബാഴ്‌സ പങ്കുവെച്ചത്.മെസ്സിയുടെ മുന്നേറ്റങ്ങളും ഗോളുകളും കിരീടനേട്ടവുമെല്ലാം ഈ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ഏഴ് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ബാഴ്‌സ പോസ്റ്റ്‌ ചെയ്തത്.

അതിന് ശേഷം ലാലിഗയുടെ സിവിസിയെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന ബാഴ്‌സ പുറത്തിറക്കിയിട്ടുണ്ട്.ശേഷമാണ് ഒരു ഷോർട് വീഡിയോ കൂടി ബാഴ്‌സ ട്വിറ്റെറിൽ പങ്കു വെച്ചത്.From Boy To Goat എന്ന ക്യാപ്ഷനോട്‌ കൂടി 2005 മുതൽ ഇതുവരെയുള്ള മെസ്സിയുടെ ബാഴ്‌സ ജേഴ്സിയിലുള്ള രൂപങ്ങളാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

അതിന് ശേഷം മെസ്സിയുടെ റെക്കോർഡുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ബാഴ്‌സ പുറത്ത് വിട്ടിട്ടുണ്ട്. പ്രധാനപ്പെട്ട റെക്കോർഡുകളാണ് ഇവർ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇനി ജോയൻ ലാപോർട്ടയുടെ പത്രസമ്മേളനത്തിന് ശേഷം കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മുൻ ബാഴ്‌സ ഇതിഹാസങ്ങളോ സഹതാരങ്ങളോ ഒന്നും തന്നെ ഇതിനോട് പ്രതികരണമറിയിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *