സൂപ്പർ താരത്തോട് ക്ലബ് വിടാനാവിശ്യപ്പെട്ട് ബാഴ്‌സ!

എഫ്സി ബാഴ്സലോണയുടെ മധ്യനിര താരമായ മിറാലം പ്യാനിച്ചിനെ ബാഴ്‌സ ഒഴിവാക്കുന്നു. താരം അടുത്ത സീസണിലേക്കുള്ള പ്ലാനിൽ ഇല്ലെന്നും അത്കൊണ്ട് തന്നെ പ്യാനിച്ചിനോട് ബാഴ്സ ക്ലബ് വിടാൻ ആവിശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.താരം ബാഴ്സ വിടാനുള്ള സാധ്യതകൾ ഇതോടെ വർധിച്ചു. ഒരുപാട് ക്ലബുകളിൽ നിന്നും താരത്തിന് ഓഫറുകൾ വന്നിരുന്നുവെങ്കിലും ബാഴ്‌സയിൽ ലഭിക്കുന്ന സാലറിയേക്കാൾ കുറവ് സാലറിയായതിനാൽ താരം അത് നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പോസിറ്റീവായ ഒരു സമീപനമാണ് താരം സ്വീകരിക്കുന്നത്. സാലറി കുറഞ്ഞാലും ക്ലബ്‌ വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഈ ബോസ്‌നിയൻ താരം. യുവന്റസ്,ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളാണ് പ്യാനിച്ചിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം യുവന്റസിൽ നിന്നും ബാഴ്‌സയിൽ എത്തിയത്. ബ്രസീലിയൻ താരം ആർതർ മെലോയെ ഉൾപ്പെടുത്തിയിട്ടുള്ള ഡീലിന്റെ ഭാഗമായാണ് താരം ക്യാമ്പ് നൗവിൽ എത്തിയത്. എന്നാൽ താരത്തിന് പരിശീലകൻ കൂമാൻ അവസരങ്ങൾ നൽകിയിരുന്നില്ല. കേവലം ആറ് ലാലിഗ മത്സരത്തിൽ മാത്രമാണ് പ്യാനിച്ചിന് സ്റ്റാർട്ട്‌ ചെയ്യാൻ സാധിച്ചത്. ഡിജോങ്, ബുസ്ക്കെറ്റ്സ്, പെഡ്രി എന്നീ താരങ്ങൾ പലപ്പോഴും സ്ഥിരമായി ഇടം കണ്ടെത്തിയതാണ് താരത്തിന് തിരിച്ചടിയായത്. പലപ്പോഴും അവസരം ലഭിക്കാത്തതിലുള്ള അതൃപ്തി താരം തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാഴ്സ താരത്തോട് ക്ലബ് വിടാൻ ആവിശ്യപ്പെട്ടത്. താരം സിരി എയിലേക്ക് മടങ്ങാൻ തന്നെയാണ് നിലവിൽ സാധ്യതകൾ കാണുന്നത്.ഇതിന് മുമ്പ് മെറ്റ്സ്, ലിയോൺ, റോമ, യുവന്റസ് എന്നിവർക്ക്‌ വേണ്ടിയാണ് താരം ബൂട്ടണിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *