സംശയത്തിലുള്ള ഡെസ്റ്റിനെയും ഉൾപ്പെടുത്തി കൊണ്ട് ബാഴ്‌സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

എഫ്സി ബാഴ്സലോണയുടെ പുതിയ താരം സെർജിനോ ഡെസ്റ്റിനെ ഉൾപ്പെടുത്തി കൊണ്ട് പരിശീലകൻ കൂമാൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു. എന്നാൽ താരത്തിന്റെ കാര്യം ഇപ്പോഴും സംശയത്തിലാണ്. ലാലിഗയുടെ അപ്രൂവൽ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ മാത്രമേ താരത്തിന് കളത്തിലിറങ്ങാൻ സാധിക്കുകയൊള്ളൂ. പ്രമുഖ താരങ്ങൾ എല്ലാം തന്നെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിമൂന്നു അംഗ സ്‌ക്വാഡ് ആണ് കൂമാൻ പുറത്തു വിട്ടത്. ഇന്ന് രാത്രി സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിൽ സെവിയ്യയാണ് ബാഴ്‌സയുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ക്ലമന്റ് ലെങ്ലെറ്റിന് സ്‌ക്വാഡിൽ ഇടമില്ല. കൂടാതെ സൂപ്പർ താരം സാമുവൽ ഉംറ്റിറ്റിക്കും സ്ഥാനമില്ല. ടോഡിബോ, റഫീഞ്ഞ എന്നിവർക്കും കൂമാൻ ഇടം നൽകിയിട്ടില്ല. അതേസമയം അരൗഹോ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ടീം വിടുമെന്ന അഭ്യൂഹമുള്ള ഡെംബലെയും സ്‌ക്വാഡിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. മെസ്സി, ഫാറ്റി, കൂട്ടീഞ്ഞോ, ഗ്രീസ്‌മാൻ എന്നിവർ തന്നെയായിരിക്കും ബാഴ്‌സ നയിക്കുക.

ബാഴ്സയുടെ ഫുൾ സ്‌ക്വാഡ് ഇതാണ്.

Gerard Pique

Sergio Busquets

Carles Aleñà

Antoine Griezmann

Pjanic

Leo Messi

Ousmane Dembélé

Neto

Philippe Coutinho

Pedri

Trincao

Jordi Alba

Braithwaite

Sergi Roberto

Frenkie de Jing

Ansu Fati

Iñaki Peña

Riqui Puig

Konrad

Araujo

Ramos Mingo

Arnau Tenas

Dest

Leave a Reply

Your email address will not be published. Required fields are marked *