ഷോർട് സ്ലീവ് ധരിച്ചതിന് പെപ്പിന്റെ കയ്യിൽ നിന്നും പണി കിട്ടി :തുറന്നു പറഞ്ഞ് പീക്കെ.
2008 മുതൽ 2012 വരെ എഫ്സി ബാഴ്സലോണയുടെ പരിശീലകനായിരുന്നു പെപ് ഗാർഡിയോള. ബാഴ്സയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു അത്. നിരവധി കിരീടങ്ങൾ ഈ പരിശീലകന് കീഴിൽ നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നു. സൂപ്പർ താരം ജെറാർഡ് പീക്കെക്ക് ഈ കിരീട നേട്ടങ്ങളിൽ വലിയ പങ്കുണ്ടായിരുന്നു.
ഏതായാലും ആ കാലഘട്ടത്തിലെ ഒരു അനുഭവം ഇപ്പോൾ പീക്കെ പങ്കുവെച്ചിട്ടുണ്ട്.പരിശീലനത്തിന് ഷോർട്ട് സ്ലീവ് ധരിച്ചതിനാൽ പെപ് ഗാർഡിയോളയിൽ നിന്നും തനിക്ക് പണിഷ്മെന്റ് ഏൽക്കേണ്ടി വന്നു എന്നാണ് ഇപ്പോൾ പീക്കെ പറഞ്ഞിട്ടുള്ളത്. തണുപ്പുകാലത്ത് ഷോർട് സ്ലീവ് ധരിച്ചതിനാലാണ് പരിശീലകൻ പണിഷ്മെന്റ് നൽകിയതെന്നും പീക്കെ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Piqué: "Once it was very cold in Barcelona, but I was wearing short sleeves. A photo of me in the snow and me in short sleeves appeared. Pep saw it and scolded me, fined me, didn't call me for the game and made me pay for a meal for the team, as I was putting my health at risk." pic.twitter.com/13H8JRGllJ
— Barça Universal (@BarcaUniversal) April 1, 2023
“ബാഴ്സലോണയിൽ വളരെയധികം തണുപ്പുള്ള ഒരു സമയമായിരുന്നു അത്. പക്ഷേ ഞാൻ ഷോർട്ട് സ്ലീവായിരുന്നു ധരിച്ചിരുന്നത്. ആ സമയത്ത് അത് പെപ്പിന്റെ ശ്രദ്ധയിൽപ്പെട്ട്.അദ്ദേഹം എന്നെ ശകാരിച്ചു. എനിക്ക് ഫൈൻ ഏർപ്പെടുത്തുകയും ചെയ്തു.മാത്രമല്ല അടുത്ത മത്സരത്തിൽ നിന്നും എന്നെ പുറത്താക്കുകയും ചെയ്തു. കൂടാതെ ടീമിനെ ഭക്ഷണം വാങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടു. ഷോർട് സ്ലീവ് ധരിച്ചതിലൂടെ ഞാൻ എന്റെ ആരോഗ്യം അപകടത്തിലാക്കുകയാണ് ചെയ്തത് എന്നാണ് പെപ് പറഞ്ഞത് “പീക്കെ വ്യക്തമാക്കി.
മൂന്ന് ലാലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും പെപ്പിന് കീഴിൽ സ്വന്തമാക്കാൻ പീക്കെക്ക് സാധിച്ചിരുന്നു. ഈ സീസണിൽ ആയിരുന്നു അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.