വേതനം കുറക്കാം, നെയ്മർക്ക് ബാഴ്സയിലേക്ക് മടങ്ങിയെത്തണം!

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ക്ലബുമായുള്ള കരാർ 2022-ലാണ് അവസാനിക്കുക. താരം ഉടൻ തന്നെ കരാർ പുതുക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗികമായി നെയ്മർ കരാർ പുതുക്കിയിട്ടില്ല. ഇതിനുള്ള കാരണം പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. നെയ്മർക്ക് ഇപ്പോഴും ബാഴ്സയിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ട് എന്നാണ് ഇവരുടെ കണ്ടെത്തൽ. അതായത് ബാഴ്‌സയുടെ പുതിയ പ്രസിഡന്റ്‌ ആയിക്കൊണ്ട് ജോയൻ ലാപോർട്ട എത്തിയത് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുമെന്നാണ് നെയ്മർ വിശ്വസിക്കുന്നത്. ബാഴ്‌സയും ലാപോർട്ടയും തനിക്ക് വേണ്ടി പിഎസ്ജിയെ സമീപിക്കുമെന്നാണ് നെയ്മറുടെ കണക്കുകൂട്ടലുകൾ. അത്‌ മാത്രമല്ല ബാഴ്‌സയിലേക്ക് തിരികെയെത്താൻ വേണ്ടി സാലറി കുറക്കാൻ നെയ്മർ തയ്യാറായതായും മാർക്ക ചൂണ്ടികാണിക്കുന്നുണ്ട്. നിലവിൽ 70 മില്യൺ യൂറോക്കടുത്താണ് നെയ്മറുടെ പിഎസ്ജിയിലെ വരുമാനം.

ജോയൻ ലാപോർട്ടക്കും തങ്ങളുടെ മുൻതാരത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് അത്‌ വഴി മെസ്സി ഒന്നുകൂടെ ബാഴ്സയിൽ സന്തുഷ്ടനാവും എന്നാണ് ലാപോർട്ട വിശ്വസിക്കുന്നത്. പക്ഷെ സാമ്പത്തികപ്രശ്നം തന്നെയാണ് ലാപോർട്ടക്കും തലവേദന സൃഷ്ടിക്കുന്നത്. എന്നിരുന്നാലും ഇത്തവണ ഒരു മേജർ സൈനിങ്‌ നടത്താൻ ലപോർട്ട് പദ്ധതി ഇട്ടിട്ടുണ്ട്. ഹാലണ്ടാണ് പരിഗണനയിൽ ഉള്ളതെങ്കിലും താരത്തെ ടീമിൽ എത്തിക്കാൻ വമ്പൻ തുക ആവിശ്യമായി വരുന്നുണ്ട്. അത്കൊണ്ട് തന്നെ നെയ്മർ ജൂനിയറേയും ബാഴ്സ പരിഗണിക്കും. കൂടാതെ അഗ്വേറൊ, ഡീപേ എന്നീ ഫ്രീ ഏജന്റുമാരും ലാപോർട്ട നോട്ടമിട്ട താരങ്ങളാണ്.നിലവിൽ ബാഴ്സയുടെ തീരുമാനത്തിന് വേണ്ടിയാണ് നെയ്മർ കാത്തിരിക്കുന്നത്. തനിക്ക് അനുകൂലമായ തീരുമാനമല്ല ബാഴ്സ കൈകൊള്ളുന്നതെങ്കിൽ നെയ്മർ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *