വിയ്യാറയൽ വെല്ലുവിളി മറികടക്കാൻ സാവിയുടെ ബാഴ്‌സക്കാവുമോ? സാധ്യത ഇലവൻ ഇങ്ങനെ!

ലാലിഗയിലെ പതിനാലാം റൗണ്ട് പോരാട്ടത്തിന് വേണ്ടി എഫ്സി ബാഴ്സലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് ബാഴ്‌സയുടെ എതിരാളികൾ.വിയ്യാറയലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

കഴിഞ്ഞ ലാലിഗ മത്സരത്തിൽ എസ്പനോളിനെ ഒരു ഗോളിന് കീഴടക്കി കൊണ്ടാണ് ബാഴ്‌സയുടെ വരവ്. എന്നാൽ സാവിക്ക്‌ കീഴിൽ നടന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിക്കാൻ ബാഴ്‌സക്ക്‌ കഴിഞ്ഞിരുന്നില്ല. ബെൻഫിക്ക ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു.

അവസാന ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയോട് വിയ്യാറയൽ സമനില വഴങ്ങിയിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുണൈറ്റഡിനോട് തോൽവി വഴങ്ങി കൊണ്ടാണ് വിയ്യാറയൽ വരുന്നത്. അത്കൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമമായിരിക്കും വിയ്യാറയൽ നടത്തുക.

സാവിയെ സംബന്ധിച്ചിടത്തോളം പരിക്കുകൾ അദ്ദേഹത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.അൻസു ഫാറ്റി, പെഡ്രി,സെർജി റോബെർട്ടോ,മാർട്ടിൻ ബ്രൈത്വെയിറ്റ്, അഗ്വേറോ എന്നിവരൊക്കെ പുറത്താണ്. ഡാനി ആൽവസിന് ജനുവരിക്ക്‌ ശേഷം മാത്രമേ കളിക്കാൻ സാധിക്കുകയൊള്ളൂ.

ബാഴ്‌സയുടെയും വിയ്യാറയലിന്റെയും സാധ്യത ഇലവൻ താഴെ നൽകുന്നു.

Barcelona (4-3-3): Ter Stegen; Dest, Araujo, García, Alba; Nico, Busquets, De Jong; Demir, Memphis, Gavi

Villarreal (4-3-3): Rulli; Foyth, Albiol, Torres, Estupiñán; Trigueros, Capoue, Parejo; Pino, Dia, Danjuma

നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സ.13 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. അതേസമയം വിയ്യാറയലിന്റെ അവസ്ഥകൾ പരിതാപകരമാണ്.16 പോയിന്റുള്ള വിയ്യാറയൽ 12-ആം സ്ഥാനത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *