വിനീഷ്യസിന്റ കാര്യത്തിൽ പ്ലാൻ മാറ്റി ടിറ്റെ!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വയെ നേരിടാനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീലുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിക്ക് ബ്രസീലിന്റെ മൈതാനത്ത് വച്ചാണ് ഈ മത്സരം നടക്കുക.എന്നാൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തൊട്ടടുത്ത ദിവസം തന്നെ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.കോപ ഡെൽ റേ ക്വാർട്ടറിൽ അത്ലറ്റിക്ക് ക്ലബാണ് റയലിന്റെ എതിരാളികൾ.എന്നാൽ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ്,റോഡ്രിഗോ,കാസമിറോ എന്നിവരെ ലഭ്യമാവുന്ന കാര്യം സങ്കീർണ്ണമായിരുന്നു.
അത്കൊണ്ട് തന്നെ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ടിറ്റെയുമായി ബന്ധപ്പെട്ടിരുന്നു.ഈ താരങ്ങളെ കളിപ്പിക്കരുത് എന്നുള്ള ഒരു റിക്വസ്റ്റ് ആഞ്ചലോട്ടി നടത്തിയിരുന്നു.ഇക്കാര്യം ടിറ്റെ പരിഗണിച്ചിട്ടുണ്ട്.ഈ മൂന്ന് താരങ്ങളെയും കളിപ്പിക്കാതിരിക്കാനായിരുന്നു ടിറ്റെയുടെ പ്ലാൻ.എന്നാൽ വിനീഷ്യസിന്റെ കാര്യത്തിൽ ടിറ്റെ പ്ലാൻ മാറ്റിയിട്ടുണ്ട്.താരത്തെ ചിലപ്പോൾ കളിപ്പിച്ചേക്കാം.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ടിറ്റെ പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 1, 2022
” ഞങ്ങൾ തമ്മിൽ ഒരു അഗ്രിമെന്റുമില്ല.ഇവിടെ സാമാന്യബോധം മാത്രമാണുള്ളത്.താരങ്ങളുടെ മത്സരഷെഡ്യൂളുകളെ കുറിച്ച് ഞാൻ ബോധവാനാണ്.നാലാം തിയ്യതി റയലും അഞ്ചാം തിയ്യതി പിഎസ്ജിയും ആറാം അത്ലറ്റിക്കോയും കളിക്കുന്നുണ്ട് എന്നെനിക്കറിയാം.എനിക്ക് കാര്യങ്ങളെ മനസ്സിലാക്കാനുള്ള ഒരു കോമൺ സെൻസുണ്ട്.പക്ഷെ ഞങ്ങൾ തമ്മിൽ യാതൊരു വിധ അഗ്രിമെന്റുമില്ല ” ഇതാണ് ടിറ്റെ പറഞ്ഞത്.
അതായത് റയലിന് പ്രത്യേക പരിഗണന ഇല്ലെന്നും ഇത് കോമൺ സെൻസ് മാത്രമാണ് എന്നുമാണ് ടിറ്റെ ഉദ്ദേശിച്ചത്.പരാഗ്വക്കെതിരെ ചിലപ്പോൾ വിനീഷ്യസ് കളിക്കാൻ സാധ്യതയുണ്ട്.അതിന് ശേഷമുള്ള കോപ ഡെൽ റേയിൽ ആഞ്ചലോട്ടി അദ്ദേഹത്തെ കളിപ്പിച്ചാൽ തുടർച്ചയായി രണ്ട് ദിവസമായിരിക്കും വിനീഷ്യസ് കളത്തിലിറങ്ങേണ്ടി വരിക.അതേസമയം കാസമിറോ,റോഡ്രിഗോ എന്നിവർ സൈഡ് ബെഞ്ചിലിരിക്കാനാണ് സാധ്യത.സസ്‌പെൻഷൻ ലഭിച്ച എഡർ മിലിറ്റാവോ റയലിലേക്ക് മടങ്ങിയിരുന്നു.