വിനീഷ്യസിനും റോഡ്രിഗോക്കും പ്രായം 20 ആണ്,എന്നെ പോലെ 60 അല്ല : ആഞ്ചലോട്ടി

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബ്രസീൽ പരാഗ്വയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ യുവസൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ബ്രസീലിനു വേണ്ടി കളിച്ചിരുന്നു.റോഡ്രിഗോ ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ റയൽ മാഡ്രിഡ് കോപ ഡെൽ റേയിൽ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്.അത്ലറ്റിക്ക് ക്ലബാണ് റയലിന്റെ എതിരാളികൾ.ഈ മത്സരത്തിൽ വിനീഷ്യസിനും റോഡ്രിഗോക്കും ഇറങ്ങേണ്ടി വന്നാൽ തുടർച്ചയായ രണ്ടാമത്തെ ദിവസമായിരിക്കും ഇരുവരും മത്സരം കളിക്കുക.എന്നാൽ ഇരുതാരങ്ങളെയും ഇറക്കുന്ന കാര്യത്തിൽ ആഞ്ചലോട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതുമാത്രമല്ല,വിനീഷ്യസിനും റോഡ്രിഗോക്കും പ്രായം 20 ആണെന്നും തന്നെപ്പോലെ 60 അല്ലെന്നും കാർലോ ആഞ്ചലോട്ടി ഓർമ്മിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. വളരെ സങ്കീർണ്ണമായ ഒരു മത്സരമായിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.ബ്രസീലിയൻ താരങ്ങളുടെ കാര്യം ഞങ്ങൾ പരിശോധിക്കുന്നുണ്ട്.അവർ ഒരു യാത്ര കഴിഞ്ഞു വരികയാണ്.അത്കൊണ്ട് തന്നെ അവർക്ക് ക്ഷീണം ഉണ്ടാവുമെന്ന് എനിക്കറിയാം.പക്ഷെ എനിക്ക് ചിലപ്പോൾ മത്സരം മുഴുവനും അവരെ ആവശ്യമായിവരും.വിനീഷ്യസും റോഡ്രിഗോയുമൊക്കെ തിരിച്ചെത്തിയിട്ടുണ്ട്.അവർ പ്രായം 20 ആണ് എന്നോർക്കണം.അല്ലാതെ എന്നെ പോലെ 60 അല്ല.പക്ഷെ ഹസാർഡും ബെയ്ലുമൊക്കെ കളിക്കാൻ തയ്യാറാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

കോപ ഡെൽ റേയുടെ ക്വാർട്ടറിലാണ് റയൽ അത്ലറ്റിക്കിനെ നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം രണ്ടുമണിക്ക് ബിൽബാവോയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *