വരുന്നു,ഇന്റർ മിയാമി Vs ബാഴ്സ മത്സരം.

17 വർഷക്കാലം എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ച ലയണൽ മെസ്സിക്ക് 2021ലായിരുന്നു ക്ലബ്ബ് വിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു മെസ്സി ബാഴ്സയോട് വിട പറഞ്ഞത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

മെസ്സി അർഹിക്കുന്ന ഒരു യാത്രയയപ്പ് അദ്ദേഹത്തിന് നൽകാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അത് നൽകാൻ തങ്ങൾ ശ്രമിക്കുമെന്ന കാര്യം ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ഒട്ടേറെ തവണ പറഞ്ഞതാണ്. ഇപ്പോഴിതാ ഇന്റർ മിയാമിയുടെ ഉടമസ്ഥനായ ജോർഹെ മാസ് ഇക്കാര്യത്തിൽ ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി ബാഴ്സയിൽ ഒരു മികച്ച യാത്രയയപ്പ് അർഹിക്കുന്നുണ്ട്.തീർച്ചയായും അത്തരത്തിലുള്ള ഒരു യാത്രയപ്പ് ലഭിക്കാൻ വേണ്ടി പരമാവധി ഞാൻ ശ്രമിക്കും. അതിനുവേണ്ട എല്ലാ സഹായങ്ങളും ഞാൻ ചെയ്യും ” ഇതാണ് ഇന്റർമിയാമിയുടെ ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സിക്ക് യാത്രയപ്പ് നൽകാൻ വേണ്ടി ഇന്റർ മിയാമിയും എഫ്സി ബാഴ്സലോണയും തമ്മിലുള്ള ഒരു സൗഹൃദ മത്സരം ഉണ്ടായേക്കാം. അതിനുവേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തുമെന്നാണ് ഉടമസ്ഥൻ ഉറപ്പു നൽകിയിരിക്കുന്നത്. ഈ യാത്രയപ്പ് ക്യാമ്പ് നൗവിൽ വെച്ച് നടക്കാനാണ് സാധ്യത. പക്ഷേ നിലവിൽ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അടുത്ത സീസണിൽ മാത്രമായിരിക്കും ക്യാമ്പ് റീ ഓപ്പൺ ചെയ്യുക. അതുകൊണ്ടുതന്നെ ഈയൊരു സൗഹൃദ മത്സരം നടക്കുകയാണെങ്കിൽ അത് അടുത്ത സീസണിലാവാനാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.ഇതാണ് ഡൈലിമെയിൽ വിശദീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *