ലോകത്തെ മികച്ച താരമാവാം, പക്ഷേ മെസ്സിയാവൽ ബുദ്ധിമുട്ടായിരിക്കും:യമാലിനോട് റിവാൾഡോ

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. ഫുട്ബോൾ ലോകത്തെ പല റെക്കോർഡുകളും അദ്ദേഹത്തിന്റെ പേരാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം മെസ്സിയാണ്. ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത പുരസ്കാരങ്ങളും ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുമൊക്കെ ഉള്ള താരം മെസ്സിയാണ്. അങ്ങനെ എല്ലാംകൊണ്ടും മെസ്സി ഒരു സമ്പൂർണ്ണ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസ്സിയുടെ പിൻഗാമിയായി കൊണ്ട് പലരും വിലയിരുത്തുന്ന താരമാണ് ലാമിൻ യമാൽ.മെസ്സിയുടെ അതേ വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ താരത്തോട് ചില കാര്യങ്ങൾ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ പറഞ്ഞിട്ടുണ്ട്.ലോകത്തെ മികച്ച താരമായി മാറാൻ യമാലിന് സാധിക്കുമെന്നും എന്നാൽ മെസ്സിയാവുക എന്നുള്ളത് ബുദ്ധിമുട്ടായിരിക്കും എന്നുമാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“യമാൽ വളരെയധികം മതിപ്പുളവാക്കുന്ന താരമാണ്. അവനെ കേവലം 17 വയസ്സ് മാത്രമേ ഉള്ളൂ.മികച്ച രൂപത്തിലാണ് അവൻ കളിച്ചുകൊണ്ടിരിക്കുന്നത്. അവൻ അടുത്ത മെസ്സിയാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല.മെസ്സിയാവുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല ഇത്തരം താരതമ്യങ്ങളും ബുദ്ധിമുട്ടുള്ള ഒന്നാണ്. മെസ്സി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾ അതുല്യമാണ്. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച താരമായി കഴിവ് യമാലിനുണ്ട്.ഒരുപാട് കിരീടങ്ങൾ ബാഴ്സക്കൊപ്പം നേടാൻ കഴിയും. എനിക്ക് താരത്തെ വളരെയധികം ഇഷ്ടമാണ്.പക്ഷേ മെസ്സിയാവുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

ഗംഭീര പ്രകടനമാണ് ഈ സീസണിൽ കേവലം 17 വയസ്സ് മാത്രമുള്ള യമാൽ പുറത്തെടുക്കുന്നത്.5 ഗോളുകളും 7 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.വലിയ ഒരു കരിയർ തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.പതിനാറാം വയസ്സിൽ തന്നെ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ് യമാൽ.

Leave a Reply

Your email address will not be published. Required fields are marked *