ലോകത്തിൽ ഏറ്റവും പ്രതിഭയുള്ള താരം യമാലാണ്: വിശദീകരിച്ച് ഫാബ്രിഗസ്!
സമീപകാലത്ത് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് യുവ സൂപ്പർതാരമായ ലാമിൻ യമാലാണ്.17 കാരനായ ഈ താരം പതിനാറാം വയസ്സിൽ തന്നെ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചിരുന്നു.ഇതിനോടകം തന്നെ ഒരു പിടി റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് യമാലാണ്.ഈ സീസണിലും ഗംഭീര പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ സ്പാനിഷ് താരമായ സെസ്ക്ക് ഫാബ്രിഗസ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ടാലന്റ് ഉള്ള താരം യമാലാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.അതിനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.ഫാബ്രിഗസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ടാലന്റുള്ള താരം ലാമിൻ യമാലാണ്.അദ്ദേഹം ഉണ്ടാക്കുന്ന ഇമ്പാക്ട് അപാരമാണ്.ഒരുപാട് ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.കളിക്കളത്തിൽ അദ്ദേഹം സ്വയം പ്രകടിപ്പിക്കുന്ന രീതിയും ഫ്രീഡവും അത്ഭുതപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റി ഫന്റാസ്റ്റിക് ആണ്.ഒരു അതുല്യമായ ടാലന്റ് തന്നെ അദ്ദേഹത്തിന് ഉണ്ട്. താരത്തെ ചുമ്മാ അങ്ങ് വിട്ടാൽ മതി,മികച്ച ഫുട്ബോൾ പുറത്തെടുത്തോളം.എപ്പോഴും ഡിഫറൻസുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ആ നിമിഷത്തിൽ ഗെയിം എന്ത് ഡിമാൻഡ് ചെയ്യുന്നുവോ അത് നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മത്സരം നന്നായി മനസ്സിലാക്കാനും വീക്ഷിക്കുവാനും അദ്ദേഹത്തിന് കഴിയുന്നു.ഒരു വലിയ താരത്തിന്റെ അതല്ലെങ്കിൽ പക്വതയുള്ള താരത്തിന്റെ അടയാളമാണ് ഇതൊക്കെ.തെരുവുകളിൽ കളിക്കുന്നത് പോലെയാണ് അദ്ദേഹം കളിക്കുന്നത്.എല്ലാം വളരെ ഈസിയാണ് അദ്ദേഹത്തിന്. വളരെ ഫ്രീയായി കൊണ്ട് കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നു ” ഇതാണ് യമാലിനെ കുറിച്ച് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണക്ക് വേണ്ടി 11 മത്സരങ്ങൾ ഈ സീസണിൽ ആകെ കളിച്ച താരം 5 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ അടുത്ത മത്സരം താരം കളിച്ചേക്കില്ല. എന്നാൽ ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യമാൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.