ലാ ലിഗ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും
അടുത്ത രണ്ടാഴ്ചകളിലെ ലാ ലിഗ മത്സരങ്ങൾ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തീരുമാനമായി. കായിക മത്സരങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തരുത് എന്ന സ്പാനിഷ് ഗവൺമെൻ്റിൻ്റെ നിർദ്ദേശം ലാ ലിഗ അധികൃതർ അംഗീകരിച്ചു. മാച്ച് ഡേ 28ലും 29ലുമായി നടക്കുന്ന 20 മത്സരങ്ങളാണ് ഇത്തരത്തിൽ നടത്തുക. കൊറോണ വൈറസ് യൂറോപ്പിലെ വിവിധ മേഘലകളിൽ പടർന്ന് പിടിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.
🚨 OFFICIAL STATEMENT! 🚨
— LaLiga English (@LaLigaEN) March 10, 2020
LaLiga will be played behind closed doors for the next two weeks.
📝 https://t.co/EpMayLcfrn pic.twitter.com/LHjhXt2e05
നേരത്തെ അടുത്ത ആഴ്ച ക്യാമ്പ് നൗവിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടർ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായിരുന്നു. FC ബാഴ്സലോണ ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയെയാണ് ഈ മത്സരത്തിൽ നേരിടുന്നത്. ബാഴ്സലോണ ക്ലബ്ബ് അധികൃതരും കാറ്റലൂണിയ ഗവൺമെൻ്റ് പ്രതിനിധികളും തമ്മിൽ നടത്തിയ മീറ്റിംഗിലാണ് ഈ തീരുമാനം എടുത്തത്.
ലാ ലിഗയിലെ അടുത്ത 2 റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂൾ ഇതാണ്: