ലാ ലിഗ കിരീടത്തിനായി പോരാടുന്നത് ആറ് അർജൻ്റൈൻ താരങ്ങൾ!
ലാ ലിഗ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കിരീടത്തിനായി 4 ടീമുകൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ നിലവിൽ പോയിൻ്റ് ടേബിളിൽ ഒന്നാമതുള്ളത് അത്ലറ്റിക്കോ മാഡ്രിഡാണ്. റയൽ മാഡ്രിഡ്, ബാഴ്സലോണ, സെവിയ്യ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ നിൽക്കുന്നു. ഈ നാല് ടീമുകളിലായി 6 അർജൻ്റൈൻ താരങ്ങളാണുള്ളത്.
നിലവിലെ പോയിൻ്റ് നില
Atletico Madrid: 77 points
Real Madrid: 75 points
FC Barcelona: 75 points
Sevilla: 71 points
അത്ലറ്റിക്കോ മാഡ്രിഡ്
ഇനിയുള്ള മത്സരകൾ:
Atletico Madrid vs. Real Sociedad
Atletico Madrid vs. Osasuna
Real Valladolid vs. Atletico Madrid
നിലവിൽ ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ കിരീടം സ്വന്തമാക്കാം. അതായത് മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ട എന്നർത്ഥം. ഈ ടീമിൻ്റെ പരിശീലകൻ ഡിയോഗ സിമയോണി അർജൻറീനയുടെ മുൻ സൂപ്പർ താരമാണ്. ഒപ്പം ടീമിൽ പ്രധാന റോളിൽ ഏൻജൽ കൊറേയ കളിക്കുന്നുണ്ട്.
La Liga standings: Argentine players in contention to win it all. https://t.co/AYUzObSELK
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 10, 2021
റയൽ മാഡ്രിഡ്
ഇനിയുള്ള മത്സരങ്ങൾ:
Granada vs. Real Madrid
Athletic Bilbao vs. Real Madrid
Real Madrid vs. Villarreal
ഒരു അർജൻ്റൈൻ താരം പോലുമില്ലാത്ത ടീമാണ് നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ്
എഫ്സി ബാഴ്സലോണ
ഇനിയുള്ള മത്സരങ്ങൾ:
Levante vs. FC Barcelona
FC Barcelona vs. Celta Vigo
Eibar vs. FC Barcelona
ബാഴ്സയുടെ നായകനായി സാക്ഷാൽ ലയണൽ മെസ്സിയുണ്ട്. 28 ഗോളുകളുമായി ലാ ലിഗയിൽ ടോപ് സ്കോററായി നിൽക്കുന്ന താരം മറ്റൊരു പിച്ചീച്ചി ട്രോഫി ഉറപ്പിച്ച മട്ടാണ്.
സെവിയ്യ
ഇനിയുള്ള മത്സരങ്ങൾ:
Sevilla vs. Valencia
Villarreal vs. Sevilla
Sevilla vs. Alaves
ഈ നാലു ടീമുകളിൽ ഏറ്റവും കുറഞ്ഞ കിരിട സാധ്യതയുള്ള ടീമാണ് സെവിയ്യ. നാല് അർജൻ്റൈൻ താരങ്ങളാണ് ഇവരുടെ സ്ക്വോസിലുള്ളെത്. ലൂക്കാസ് ഒകംപസ്, പപ്പു ഗോമസ്, മാർക്കോസ് അക്യൂന, ഫ്രാങ്കോ വാസ്ക്കസ് എന്നിവരാണ് ആ താരങ്ങൾ.